
രണ്ടുമാസം നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ ക്ലൈമാക്സ് ദിനമായ വിധി ദിനത്തില്‍ സുസജ്ജമായി ടീം ട്വന്റിഫോര്‍. 543 ലോക്സഭാ മണ്ഡലങ്ങളുടെയും സമഗ്ര ചിത്രം ഒറ്റ നോട്ടത്തില്‍ വ്യക്തമാക്കുന്ന മാജിക്കല്‍ സ്ക്രീനാണ് ട്വന്റിഫോര്‍ പ്രിയ പ്രേക്ഷര്‍ക്ക് ഒരുക്കിരിക്കുന്നത്. നാളെ രാവിലെ അഞ്ച് മണി മുതല്‍ തത്സമയം സംപ്രേഷണവുമായി ട്വന്റിഫോര്‍ റെഡിയായിരിക്കുകയാണ്. (24 news the real election specialist all set for loksabha election 2024 counting day)
രാജ്യം ആകാംശയോടെ കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിനത്തില്‍ ട്വന്റിഫോര്‍ ഒരുക്കിയിരിക്കുന്നത് സ്പെഷ്യല്‍ മാജിക്കല്‍ സ്ക്രീനാണ്. ഒറ്റ നോട്ടത്തില്‍ 543 മണ്ഡലളിലെയും ഫലം പ്രേക്ഷകന് ആശയക്കുഴപ്പങ്ങളില്ലാതെ മനസിലാക്കാന്‍ കഴിയുന്ന സങ്കീര്‍ണതകള്‍ ഒന്നുമില്ലാത്ത വിഷ്വല്‍ ട്രീറ്റായിരിക്കും ആ മാജിക്ക് സ്ക്രീന്‍.
വസതുതകളുടെ ഗൗരവത്തില്‍ ഒട്ടും ചേര്‍ച്ചയില്ലാതെ ബോറടിപ്പിക്കാതെ പ്രേക്ഷകനിലേക്ക് ഫലവും വിലയിരുത്തലും ഏറ്റവും ആധികാരികമായി അതിവേഗത്തില്‍ കൃത്യതയോടെ നല്‍കാനാണ് ട്വന്റിഫോറില്‍ വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നത്. ഫല പ്രഖ്യാപനത്തിന് ശേഷം സമഗ്ര വലയിരുത്തലുമായി എആര്‍ വിആര്‍ ഗ്രാഫിക്സിന്റെ ചേരുവയും ട്വന്റിഫോറിന്റെ സ്പെഷ്യല്‍.
Read Also:
രാജ്യത്തുടനീളം റിപ്പോര്‍ട്ടര്‍മാരുടെ പ്രാതിനിധ്യം പ്രയോജനപ്പെടുത്തി വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ആകാംക്ഷയും ആവേശവും ചോര്‍ച്ചയില്ലാതെ അപ്പപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാകും. ഓണ്‍സ്ക്രീനില്‍ മാന്ത്രിക സ്ക്രീനിന്റെ അകമ്പടിയില്‍ ആവേശത്തോടെ നിങ്ങളുടെ പ്രിയ അവതാരകരും
സമഗ്ര ആധിപത്യം ഉറപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഹാന്ഡിലികളിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. എഫ്ബിയിലും ഇന്‍സ്റ്റഗ്രാമിലും കൃത്യമായ അപ്ഡേഷനുകള്‍ പ്രേക്ഷര്‍ക്ക് ലഭിക്കും.
2019 ലോകസ്ഭാ തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തെ ഓരോ തെരഞ്ഞെടുപ്പിലും കാഴ്ചക്കാരില്‍ റെക്കോര്‍ഡ് കുറിച്ച് മുന്നേറുന്ന ട്വന്റിഫോറിന് ഏഷ്യയില്‍ ഒരേ സമയം 5 ലക്ഷംപേര്‍ ഒരുമിച്ചിരുന്ന് കണ്ട് ന്യൂസ് ചാനലെന്ന റെക്കോര്‍ഡും സ്ക്രീനില്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ ഊര്‍ജമാണ്. വാര്‍ത്താ മാധ്യമ ലോകത്ത് അവതരണത്തിലും ഇലക്ഷന് ഗ്രാഫിക്സിലും തനത് രീതികളെ പൊളിച്ചെഴുതിയ ട്വന്റിഫോര്‍ കാഴ്ചയിലും അവതരണത്തിലും വീണ്ടും പുതുമകള്‍ കുറിക്കും.
Story Highlights : 24 news the real election specialist all set for loksabha election 2024 counting day
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]