

കങ്ങഴ സ്വദേശി ബിബിൻ ജോസിന്റെ മരണം കാലപാതകം: സമഗ്രാന്വേഷണം വേണമെന്ന് കുടുംബം: മൃതദേഹം ഇപ്പോഴും മെഡിക്കൽ കോളജിൽ: കങ്ങഴയിൽ നിന്ന് കാണാതായ ബിബിന്റെ മൃതദേഹം കണ്ടത് വടവാതൂരിൽ .
കോട്ടയം: കങ്ങഴ സ്വദേശി ബിബിൻ ജോസി (22) ൻ്റെ ദുരൂഹ മരണം കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
കങ്ങഴ കോട്ടാമല ചീനിക്കടുപ്പിൽ ജോസിന്റെയും ജൂലിയ ത്തിന്റെയും ഏക മകനാണ് ബിബിൻ. കോട്ടയം ജി ടെക് സ്ഥാപനത്തിൽ എം എസ് ഒ കോഴ്സിന് പഠിക്കുകയായിരുന്നു.
മെയ് മാസം പത്താം തീയതി കങ്ങഴയിലെ വീട്ടിൽ നിന്നും പോയ ബിബിൻ ജോസ് രാത്രി ആയിട്ടും വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് പാമ്പാടി പോലീസിൽ പരാതി നൽകി. പോലീസിൻ്റെ അന്വേഷണത്തിൽ ബിബിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം തൃപ്തികരല്ലായിരുന്നു എന്ന് പിതാവ് ജോസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
തുടർന്ന് 17 ദിവസങ്ങൾക്ക് ശേഷം വടവാതൂരിലെ എം ആർ എഫിന് സമീപമുള്ള റബർ തോട്ടത്തിൽ തൂങ്ങിയ നിലയിൽ ശിരസും ഉടലും വേർപെട്ട നിലയിലും സംശയാസ്പദമായ നിലയിൽ കാണപ്പെട്ടു. മൃതദേഹത്തിന്റെ തലയോട്ടിയിൽ ഒരു മൂടി പോലും ഇല്ലായിരുന്നു.. അതോടൊപ്പം ഉടൽ പത്ത് മീറ്ററോളം മാറിയാണ് കിടന്നത്. ഈ മരണം കൊലപാതകം ആണെന്നുള്ള സംശയത്തിന്റെ പ്രധാന കാരണം ഇതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകിയിട്ടുണ്ട്.
മകൻ ഏതെങ്കിലും രോഗങ്ങൾക്കോ മാനസിക പ്രശ്നങ്ങൾക്കോ അടിമപ്പെട്ട ആളല്ല. വടവാതൂർ പ്രദേശവുമായി ഏതെങ്കിലും ബന്ധമോ ഇല്ല. ഇത്തരം സാഹചര്യത്തിൽ ഈ സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു എന്ന നിഗമനം വിശ്വസിക്കാൻ കഴിയുന്നതല്ല.
കുടുംബഅംഗങ്ങൾ ഈ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ ദുരൂഹ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നു. മൃതദേഹത്തിൻ്റെ
അവശിഷ്ഠങ്ങൾ മാത്രമാണ് കിട്ടിയത്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് മെഡിക്കൽ കോളേജിൽ ഉണ്ട്. ഇതുവരെ ബന്ധുക്കൾക്ക് വിട്ടുകിട്ടിയിട്ടില്ല എന്നും പിതാവ് പറഞ്ഞു.
ആകയാൽ പോലീസ് സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ബിബിന്റെ ബന്ധു കൂടിയായ സിഎസ് ഡി എസ് സംസ്ഥാന പ്രസിഡന്റ്
കെ കെ സുരേഷും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]