
ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ് നടി അമല പോൾ. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും. ഇപ്പോഴിതാ ഗർഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് അമല പോൾ. റാംപിലൂടെ ചുവടുവച്ചും നൃത്തം ചെയ്തും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചും ഗർഭകാലം ആഘോഷമാക്കുകയാണ് താരം.
ഇപ്പോഴിതാ പച്ച നിറത്തിലുള്ള ഗൗണിൽ മനോഹരമായ ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അമല. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. വയറിൽ കൈവച്ച് പച്ച ഓഫ് ഷോൾഡർ ഗൗണിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സിംപിൾ മേക്കപ്പും ഓപ്പണ്‍ ഹെയറുമാണ് താരം തെരഞ്ഞെടുത്തത്.
‘ഒരു പൂമൊട്ട് വിരിയാൻ തയാറായിരിക്കുന്നു. ഏത് പൂവായിരിക്കും അത്?’ എന്ന ക്യാപ്ഷനോടെയാണ് അമല ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ ലൈക്ക് ചെയ്തതും കമന്റുകള്‍ രേഖപ്പെടുത്തിയതും. അമ്മയെയും കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസകളാണ് പലരും പങ്കുവച്ചത്. അതിനിടെ അമലയ്ക്ക് ഇരട്ടകുട്ടികളായിരിക്കുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Last Updated Jun 3, 2024, 12:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]