

പാലാ പൂവരണി വിളക്കുംമരുത് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥ, കണ്ടുകണ്ട് മടുത്തെന്ന് വ്യാപാരികൾ ; വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് പൂവരണി വ്യാപാരി വ്യവസായി ഏകോപനസമിതി
സ്വന്തം ലേഖകൻ
പൂവരണി : വിളക്കുംമരുത് കവലയിലെ തുടർ അപകടങ്ങള്‍ അധികാരികളുടെ കണ്ണില്‍പ്പെടുന്നില്ലേ …? അപകടങ്ങളെല്ലാം കണ്ടുമടുക്കുകയാണ് ഇവിടുത്തെ വ്യാപാരികളും നാട്ടുകാരും.
പാലാ പൊൻകുന്നം റോഡില്‍ പൂവരണി വിളക്കുംമരുത് കവലയില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് പൂവരണി വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെടുന്നു. ഇക്കാര്യത്തിനായി മീനച്ചില്‍ പഞ്ചായത്ത് ഭരണസമിതിക്കും പൊതുമരാമത്ത് വകുപ്പിനും മറ്റ് ഉന്നത അധികാരികള്‍ക്കും നിവേദനം നല്കുവാനുള്ള നീക്കത്തിലാണ് വ്യാപാരി സമൂഹം. അടുത്ത കാലത്തായി ഇവിടെ നാല് വാഹന അപകടങ്ങളുണ്ടായി. ഇതില്‍ രണ്ടുപേർ മരണമടഞ്ഞു. നാലുപേർക്ക് ഗുരുതര പരിക്കുകളുണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിളക്കുംമരുത് ജംഗ്ഷൻ മീനച്ചില്‍ പഞ്ചായത്തിലെ നാല് വാർഡുകള്‍ ഒന്നിക്കുന്ന സ്ഥലമാണ്. പാലാ പൊൻകുന്നം മെയിൻ റോഡില്‍ നിന്ന് നാല് വശത്തേക്കും റോഡുകള്‍ തിരിയുന്നു. പാലാക്കാട് ഭാഗത്തേയ്ക്കും കൊഴുവനാല്‍ ഭാഗത്തേയ്ക്കും ഉള്ള റോഡുകള്‍ തിരിയുന്നത് ഈ കവലയില്‍ നിന്നാണ്. ഈ ജംഗ്ഷനില്‍ നിന്ന് മെയിൻ റോഡില്‍ നിന്ന് ഇരുന്നൂറ് മീറ്റർ മുമ്ബിലായി പൂവരണി ഗവ. യു.പി സ്കൂളും ഇരുന്നൂറ് മീറ്റർ പുറകിലായി ജർമ്മൻഭാഷാ അക്കാദമിയുമുണ്ട്.
ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും വന്ന് പോകുന്ന ഈ ജംഗ്ഷനില്‍ പാലാ പൊൻകുന്നം ഹൈവേയില്‍ കൂടി വരുന്ന വാഹനങ്ങളുടെ അമിതവേഗതയും അപകടകള്‍ക്ക് കാരണമാകുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
മെയിൻ റോഡിലൂടെയുള്ള വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി വിളക്കുംമരുത് ജംഗ്ഷന് നൂറ് മീറ്റർ മുമ്ബിലും നൂറ് മീറ്റർ പിമ്ബിലുമായി വാഹനങ്ങളുടെ സ്പിഡ് കുറയ്ക്കുന്നതിനുള്ള റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.
വ്യാപാരി വ്യവസായി ഏകോപനസമിതി പൂവരണി യൂണിറ്റ് പ്രസിഡന്റ് ഷൈജു വാതല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി പോള്‍ പൂവത്താനി, ജോർജ് ഞാവള്ളിക്കുന്നേല്‍, ബിജു താഴത്തുകുന്നേല്‍, ജോസ് തണ്ണിപ്പാറ, ജോണ്‍ തൈയ്യില്‍ രാജേഷ് വാര്യവീട്ടില്‍, റ്റോമി മുളങ്ങാശേരി, സജി ആലപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]