

എല്ലാ എക്സിറ്റ് പോളുകളും തള്ളി മനോരമയുടെ എക്സിറ്റ്പോൾ ; ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല, തൃശ്ശൂരില്‍ സുരേഷ്ഗോപി മൂന്നാമത്, തിരുവനന്തപുരത്ത് തരൂര്‍, വടകരയില്‍ കെ കെ ശൈലജ വിജയിക്കും; യുഡിഎഫിന് 18 സീറ്റ്; എല്‍ഡിഎഫിന് നാല് സീറ്റുകളില്‍ സാധ്യത; പത്തനംതിട്ടയില്‍ അനില്‍ ആന്റണി രണ്ടാമതെന്നും മനോരമ
കൊച്ചി: ലോകസഭ തെരെഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളഞ്ഞ് മനോരമ ന്യൂസ് – വി എംആർ എക്സിറ്റ് പോൾ. ഇത്തവണ കേരളത്തിൽ യുഡിഎഫിന് നേട്ടം കൈവരിക്കുമെന്നാണ് മനോരമ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. എന്നാൽ, കഴിഞ്ഞ തവണത്തേക്കാൾ എൽഡിഎഫിന്റെ നില മെച്ചപ്പെടുത്തുമെന്നും എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.
യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കമെന്നാണ് പ്രവചനം. എന്നാൽ, എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടുമെന്നും പറയുന്നു. അതേസമയം, തൃശ്ശൂരിൽ ഇത്തവണയും ബിജെപി അക്കൗണ്ടു തുറക്കില്ലെന്നാണ് മനോരമ പറയുന്നത്. ബിജെപി പ്രവർത്തകർ ഏറ്റവും പ്രതീക്ഷ വെക്കുന്നത് തൃശ്ശൂരിൽ ആണ്. ഇവിടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് പ്രവചനം. സുനിൽകുമാർ രണ്ടാമതെത്തും എന്നും വ്യക്തമാക്കുന്നു.
അതേസമയം തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. പത്തനംതിട്ടയിൽ ആന്റോ ആന്റണി വിജയിച്ചു കയറുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് രണ്ടാം സ്ഥാനത്തെത്തും. പന്ന്യൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും. എന്നാൽ, തരൂർ കടുത്ത പോരാട്ടത്തിന് ഇടയിലും വിജയിച്ചു കയറുമെന്നാണ് മനോരമ എക്സിറ്റ് പോൾ ഫലം.
കണ്ണൂരിലും ആലത്തൂരിലുമാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. കണ്ണൂരിൽ ഇരു മുന്നണികൾക്കും 42 ശതമാനം വീതം വോട്ടു ലഭിക്കും. എൽഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ടു തന്നെ ലഭിക്കുമെന്ന് പറയുമ്പോൾ യുഡിഎഫിന് 8.22 ശതമാനം വോട്ട് കുറയുമെന്നാണ് പ്രവചനം. എൻഡിഎയ്ക്ക് 5.91 ശതമാനം വോട്ടു കൂടുമെന്നും സർവേ വിലയിരുത്തുന്നു.
ബിജെപി സ്ഥാനാർത്ഥി സി.രഘുനാഥിന് 12.4 ശതമാനം വോട്ട് ലഭിക്കുമെന്നാണ് എക്സ്റ്റ് പോൾ ഫലം. എൽഡിഎഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണനും യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായി രമ്യാ ഹരിദാസിനും 41 ശതമാനം വീതം വോട്ടു ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എൻഡിഎ സ്ഥാനാർത്ഥി ടി.എൻ.സരസു 17.49 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.
കടുത്ത പ്രചരണ കോലാഹലങ്ങൾക്കിടെ വടകര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിനേക്കാൾ 1.91 ശതമാനം വോട്ട് കൂടുതൽ നേടി കെ.കെ. ശൈലജ വിജയിക്കുമെന്ന് മനോരമ ന്യൂസ്വി എംആർ എക്സിറ്റ് പോൾ. കെ.കെ.ശൈലജയ്ക്ക് 41.56 ശതമാനം വോട്ടു ലഭിക്കുമെന്നാണ് പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]