
ഇളയരാജയായി പകര്‍ന്നാടാൻ ധനുഷ്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ഹിറ്റ് സംഗീത സംവിധായകൻ ഇളയരാജയായി തമിഴ് നടൻ ധനുഷെത്തുമ്പോള്‍ സംവിധാനം അരുണ്‍ മതേശ്വരനാണ്. ബയോപ്പിക്കിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു. ധനുഷാണ് പോസ്റ്റര്‍ പങ്കുവെച്ചത്.
ഇളയരാജയുടെ പാട്ടുകള്‍ ഭാഷാഭേദമന്യേ തലമുറകളായി സിനിമാ ആസ്വാദകര്‍ ഏറ്റെടുക്കുന്നതാണ്. സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നത് ചര്‍ച്ചയായിരിക്കുകയാണ്. എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ സിനിമ ക്യാപ്റ്റൻ മില്ലറാണ്.
ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രം രായനാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഏപ്രില്‍ 11നായിരിക്കും ധനുഷ് സംവിധായകനുമാകുന്ന ചിത്രം രായൻ റിലീസ് ചെയ്യുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. രായൻ വൈകിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനുഷ് ചിത്രം വൈകിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോള്‍ റിലീസ് തിയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
എസ് ജെ സൂര്യ ധനുഷിന്റെ സംവിധാനത്തിലുള്ള രായനില്‍ പ്രതിനായകനായി എത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുന്ദീപ് കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും. ഒരുപാട് സര്‍പൈസുകള്‍ ധനുഷ് തന്റെ ചിത്രമായ രായനില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് തമിഴകത്ത് പ്രധാന ചര്‍ച്ച. കഥയടക്കമുള്ള സസ്പെൻസുകള് നീങ്ങണമെങ്കില്‍ എന്തായാലും ചിത്രം റിലീസ് ചെയ്യുന്നതുവരെ കാത്തുനില്ക്കുകയേ നിവര്‍ത്തിയുള്ളൂ. രായന്റെ നിര്‍മാണം സണ്‍ പിക്ചേഴ്സ്. ഛായാഗ്രാഹണം ഓം പ്രകാശ്. ഫസ്റ്റ് ലുക്കില്‍ ഞെട്ടിക്കുന്ന ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
Last Updated Jun 2, 2024, 3:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]