
തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാറിടിച്ച് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്കേറ്റു. ജനയുഗം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ എറണാകുളം അയ്യമ്പിള്ളി കുഴുപ്പിള്ളി നെടുംപറമ്പില്‍ എൻ ജി അനഘയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ വഴുതക്കാട് ജനയുഗം ഓഫിസിന് സമീപത്തായിരുന്നു അപകടം. താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ഡ്യൂട്ടിക്കായി ഓഫിസിലേക്ക് നടന്നുവരുന്നതിനിടെ ആകാശവാണി നിലയത്തിന് സമീപത്ത് വച്ച് അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് അനഘയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിനും സമീപത്തുണ്ടായിരുന്ന കരിയില സംഭരണിക്കും ഇടയില്‍ അമര്‍ന്നുപോയ അനഘയുടെ മുഖത്തും നെറ്റിയിലും ഗുരുതര പരിക്കേറ്റു. മുൻനിരയിലെ പല്ലുകള്‍ പൂര്‍ണമായി നഷ്ടമായി. മൂക്ക് തകര്‍ന്നു. വലതു കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ഇടുപ്പിനും സാരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ കാര്‍ സമീപത്തുള്ള പഴക്കടയിലിടിച്ചാണ് നിന്നത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അനഘയെ ആശുപത്രിയിലെത്തിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]