
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും കായികക്ഷമതയുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് വിരാട് കോലി. സ്ഥിരതയോടെയുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ക്ക് പിന്നിലും ഇതാണ് കാരണമായി പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. കോലി എങ്ങനെ കായികക്ഷമത നിലനിർത്തുന്നു
ഫിറ്റ്നസിന്റെ കാര്യത്തില്‍ വിരാട് കോലി മറ്റ് താരങ്ങളേക്കാള്‍ ഒരുപിടി മുന്നിലാണ്. കരിയറിനുണ്ടായ വളർച്ചയില്‍ ഫിറ്റ്നസ് എത്രത്തോളം സഹായിച്ചെന്ന് കോലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്
ആരോഗ്യകരമായ കായികക്ഷമത കൈവരിക്കാനും കോലിയെപ്പോലെ ഫിറ്റ്നസ് നിലനിർത്താനും എന്തൊക്കെ മാർഗങ്ങള്‍ പിന്തുടരണം
പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. ഉദാഹരണത്തിന് മുട്ട, ഗ്രില്‍ഡ് ചിക്കൻ, ചീസ്, നട്ട്സ് തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക
ശരീരത്തിലെ ജലാംശം പ്രധാനപ്പെട്ട ഒന്നാണ്. ദിവസം 3-4 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക
സ്റ്റാമിന വർധിപ്പിക്കുന്നതിനായി വ്യായാമമാണ് ഉചിതം. ദിവസം 5 മുതല്‍ 10 കിലോമീറ്ററുകള്‍ വരെ ഓടുക. ട്രെഡ് മില്‍, സൈക്ലിംഗ് തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്
പേശികള്‍ ബലപ്പെടുത്തുന്നതിനായി വെയ്റ്റ് ട്രെയിനിംഗ് ചെയ്യുക. പുഷ് അപ്പ്, പുള്‍ അപ്പ് തുടങ്ങിയവ ഉചിതം
ശരീരത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ് ഉറക്കം. എട്ട് മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക
മാനസികാരോഗ്യമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. ഇതിനായി യോഗ മുതലായവ പരിശീലിക്കുക
അനാവശ്യമായ സമ്മർദങ്ങള്‍ ഒഴിവാക്കി സമാധാനത്തോടെ ജീവിതം നയിക്കാൻ ശ്രമിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]