
വീടുകളിലെ സ്ഥിരം കാഴ്ചയാണ് ചിലന്തിവലകൾ. എത്രയൊക്കെ അടിച്ചുവാരി വൃത്തിയാക്കിയിട്ടാലും ചിലന്തി വന്നു വല കെട്ടും. പിന്നീട് ഇവ മുട്ടയിട്ട് പെരുകുകയും ചെയ്യും. മുറിയിൽ ചിലന്തി ഉണ്ടെങ്കിൽ ഉറങ്ങാൻ ഭയക്കുന്നവർ പോലുമുണ്ട്. അതിനാൽ തന്നെ ചിലന്തിയെ തുരത്തേണ്ടത് അത്യാവശ്യമാണ്.
ഒന്ന് രണ്ട് ദിവസം വൃത്തിയാക്കാതെ ഇരുന്നാൽ അപ്പോഴേക്കും എത്തും ചിലന്തിവല. കണ്ണുനട്ട് നോക്കിയാൽ പോലും വലയുണ്ടാകുന്നത് തടയാൻ സാധിക്കില്ല. ചിലന്തിവല ഇല്ലാതാക്കാൻ ഇതാ 6 എളുപ്പ വഴികൾ.
വെളുത്തുളളി ചതച്ചതിന് ശേഷം വെള്ളം ചേർത്ത് കുപ്പിയിലാക്കണം. ചിലന്തി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെളുത്തുള്ളി സ്പ്രേ ചെയ്തുകൊടുത്താൽ മതി.
റോസ്മേരി, ലാവണ്ടർ, പുതിന തുടങ്ങിയ സസ്യങ്ങളുടെ ഗന്ധം ചിലന്തിക്ക് പറ്റാത്തവയാണ്. ഇവ വീടിനുള്ളിൽ വളർത്തിയാൽ ചിലന്തി വരില്ല.
വാതിലും ജനാലയും വെന്റിലേഷനുമൊക്കെ വഴിയാണ് പലപ്പോഴും ചിലന്തികൾ വീടിനുള്ളിൽ കേറിപ്പറ്റുന്നത്. ഇത് തടയുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനാൽ തന്നെ വാതിലിലും ജനലിലുമുള്ള വിടവുകൾ അടക്കണം
വീടിന്റെ കാർ പോർച്ചിലും പിൻവശത്തുമൊക്കെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളിൽ ചിലന്തി മുതൽ പാമ്പ് വരെ കേറിയിരിക്കാൻ സാധ്യതയുണ്ട്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. സാധനങ്ങൾ കുമിഞ്ഞുകൂടിയാൽ അതിൽ ജീവികൾ വന്നിരിക്കും.
വെട്ടം ഇഷ്ടമില്ലാത്ത കൂട്ടരാണ് ചിലന്തികൾ. എങ്കിലും മറ്റ് ചെറുപ്രാണികളെ പിടികൂടാൻ ഇവ വെളിച്ചത്തേക്ക് വരാറുണ്ട്. അതിനാൽ തന്നെ ഉപയോഗം
ഇല്ലാതിരിക്കുമ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യാം.
ചിലന്തികൾ വല കെട്ടുംതോറും ചൂലോ വാക്വമോ ഉപയോഗിച്ച് അത് വൃത്തിയാക്കികൊണ്ടേയിരിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ചിലന്തി വരാതെയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]