
പുറത്ത് നിന്നും വാങ്ങിവരുന്ന സാധനങ്ങൾ അതുപോലെ അടുക്കളയിൽ വയ്ക്കുന്നവരാണ്
നമ്മളിൽ അധികപേരും. അടുക്കളയിലുള്ള കൗണ്ടർടോപ്പിന് മുകളിൽ സാധനങ്ങൾ സൂക്ഷിക്കാൻ എളുപ്പമാണെന് തോന്നുമെങ്കിലും ഇത് ഭക്ഷണങ്ങൾ കേടുവരാൻ കാരണമാകുന്നു.
ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് നല്ലതാണ്. എന്നാൽ ചില ഭക്ഷണങ്ങൾക്ക് തുറന്ന വെളിച്ചവും ഈർപ്പവും ഏൽക്കുന്നത് നല്ലതല്ല. അവ ഏതൊക്കെയാണെന്ന് അറിയാം.
മറ്റ് പച്ചക്കറികൾക്കൊപ്പം സവാള സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അധിക ദിവസം അങ്ങനെ വെച്ചിരുന്നാൽ ഇത് പെട്ടെന്നു മുളക്കാൻ സാധ്യതയുണ്ട്. .
അടുക്കളയിൽ എപ്പോഴും ഈർപ്പമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ബ്രെഡ് പോലുള്ള ഭക്ഷണ സാധനങ്ങൾ അടുക്കളയിൽ സൂക്ഷിച്ചാൽ അവ ഉണങ്ങി പോകാനും പൂപ്പലുണ്ടാകാനും കാരണമാകുന്നു
ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ചൂടുള്ള അന്തരീക്ഷമായിരിക്കും അടുക്കളയിൽ ഉണ്ടാവുന്നത്. ചൂട് കൂടുമ്പോൾ ബാക്ടീരിയകളും പെരുകുന്നു. ഇത് മുട്ട ചീഞ്ഞു പോകാൻ കാരണമാകുന്നു.
തുറന്ന സ്ഥലത്ത് തക്കാളി സൂക്ഷിച്ചാൽ പെട്ടെന്ന് കേടായിപ്പോകാനും പഴുക്കാനും സാധ്യതയുണ്ട്. അധികം വെളിച്ചം കടക്കാത്ത സ്ഥലത്തോ അല്ലെങ്കിൽ ഫ്രിഡ്ജിനുള്ളിലോ സൂക്ഷിക്കാവുന്നതാണ്.
നിരന്തരമായി വെട്ടമടിച്ചാൽ ഉരുളകിഴങ്ങ് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഉരുളകിഴങ്ങ് പെട്ടെന്ന് മുളക്കാനും കാരണമാകുന്നു.
തുറന്ന സ്ഥലങ്ങളിൽ നട്ട്സുകളും ഡ്രൈ ഫ്രൂട്സും സൂക്ഷിച്ചാൽ ഈർപ്പവും വെളിച്ചവുമേറ്റ് ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെല്ലാം നഷ്ടപ്പെടുന്നു.
ഭക്ഷണങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങളിൽ നിന്നും സുരക്ഷിതരായിരിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]