
സിഡ്നി: ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ലേബർ പാർട്ടി വിജയിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലെ ജനസാന്ദ്രതയുള്ള കിഴക്കൻ സംസ്ഥാനങ്ങളായ സിഡ്നി, മെൽബൺ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കാനിരിക്കെയാണ് ലേബർ പാർട്ടി വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇടതുപക്ഷ ചായ്വുള്ള ലേബർ പാർട്ടിക്ക് കൺസർവേറ്റീവ് പാർട്ടിയേക്കാൾ നേരിയ ലീഡാണ് ലഭിക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വോട്ടെടുപ്പ് അവസാനിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഫലങ്ങൾ വന്നുതുടങ്ങും. രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായത്തിൽ, അൽബനീസ് നടത്തിയ ശക്തമായ പ്രചാരണമാണ് പാർട്ടിക്ക് തുണയായത്. അതേസമയം പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടന്റെ നയപരമായ പാളിച്ചകളും ട്രംപുമായുള്ള പ്രത്യയശാസ്ത്രപരമായ അടുപ്പവും വോട്ടർമാരിൽ എതിർപ്പുണ്ടാക്കിയെന്നും പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]