
കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ യാത്രക്കാരുടെയും ചരക്കുമാറ്റത്തിന്റെയും കാര്യത്തിൽ വൻ വളർച്ച രേഖപ്പെടുത്തുമ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പിന്നോക്കം പോകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക ലാഭം കുറഞ്ഞതിനെ തുടർന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ അവരുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. 60 വർഷത്തിലധികം സേവനത്തിന് ശേഷം മാർച്ച് മാസത്തിൽ ബ്രിട്ടീഷ് എയർവേസ് കുവൈത്തിലേക്കുള്ള പ്രതിദിന വിമാനങ്ങൾ അവസാനിപ്പിച്ചു.
ഇതിനുമുമ്പ് കഴിഞ്ഞ സെപ്റ്റംബറിൽ ജർമ്മനിയുടെ ലുഫ്ഥാൻസയും അതിനുമുമ്പ് നെതർലാൻഡ്സിന്റെ കെഎൽഎമ്മും സമാനമായ രീതിയിൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മൊത്തത്തിൽ 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനം നിർത്തിവച്ചു. അതേസമയം, ഈ വിമാനക്കമ്പനികൾ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സേവനങ്ങൾ നിലനിർത്തുകയോ വികസിപ്പിക്കുകയോ ചെയ്യുന്നുണ്ട്.
Read Also – ഭാര്യയുടെ അതിമോഹം ഭർത്താവിന് വിനയായി, കൂട്ടാളിയായ സഹോദരനും പെട്ടു; വ്യാജ ലഹരിമരുന്ന് കേസ് പാളി, ഒടുവിൽ ശിക്ഷ
കുവൈത്തിൽ ജെറ്റ് ഇന്ധനത്തിന്റെ വില ഉയർന്നതാണ്. ഇത് എയർലൈൻസുകളുടെ പ്രവർത്തന ചെലവുകൾ വർദ്ധിപ്പിക്കുന്നു. ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലെ എയർലൈൻസുകൾ ശക്തമായ സേവനങ്ങളും കണക്ഷൻസും നൽകുന്നതിനാൽ, കുവൈത്തിലെ എയർലൈൻസുകൾക്ക് മത്സരം നേരിടേണ്ടി വരുന്നു. കുവൈത്ത് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പിന്നോക്കം പോകുന്നു, ഇത് യാത്രക്കാരുടെയും എയർലൈൻസുകളുടെയും അനുഭവത്തെ ബാധിക്കുന്നു എന്നിവയാണ് പ്രധാനമായും വിമാനകമ്പനികൾ സർവീസുകൾ അവസാനിപ്പിക്കാനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]