
വൻകുടലിൽ വളരുന്ന അർബുദമാണ് ബവല്‍ ക്യാന്‍സര്‍ അഥവാ കുടല് ക്യാന്‍സര്‍. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് ഇവ കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
യുവാക്കളില്‍ വര്‍ധിച്ചുവരുന്ന കുടൽ ക്യാൻസറിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി എന്നിവ കുടൽ ക്യാൻസര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു.
സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗം യുവാക്കള്‍ക്കിടയില്‍ കുടൽ ക്യാൻസര്‍ സാധ്യത കൂട്ടുന്നു.
അമിത വണ്ണം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. കുടൽ ക്യാൻസര്‍ സാധ്യതയും കൂട്ടാം.
വ്യായാമക്കുറവും രോഗ സാധ്യതയെ കൂട്ടാം. അതിനാല്‍ വ്യായാമം നിര്‍ബന്ധമാക്കുക.
മദ്യപാനവും രോഗ സാധ്യതയെ കൂട്ടുന്ന ഒരു പ്രധാന ഘടകമാണ്.
സ്ട്രെസും മോശം മാനസികാരോഗ്യവും കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]