
കണ്ണൂര്‍:പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് ഒരു ചർച്ചയുമില്ലെന്ന് കെ സുധാകരൻ പറഞ്ഞു.’കെപിസിസി അധ്യക്ഷൻ മാറേണ്ട സാഹചര്യമില്ല.അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാൻഡ് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.ഹൈക്കമാൻഡ് നിൽക്കാൻ പറഞ്ഞാൽ നിൽക്കും പോകാൻ പറഞ്ഞാൽ പോകും.ആരുടെ പേരും നിർദേശിച്ചിട്ടില്ല.ഇന്നല ദില്ലിയില്‍ നടന്ന ചർച്ചയിൽ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്നലെയായിരുന്നു നാല്പത് മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ഖര്ഗക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ്, പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പ്,അത് കഴിഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ മുന്‍പിലുള്ള വെല്ലുവിളികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.., ട്രഷറര്‍ പദവി ഒഴിഞ്ഞു കിടക്കുന്നതടക്കം സംഘടന വിഷയങ്ങളിലും ചര്‍ച്ച നടന്നു. നേതൃമാറ്റത്തില്‍ കാര്യമായ ചര്‍ച്ച നടന്നിട്ടില്ലെങ്കിലും, പുനസംഘടനയുടെ ഭാഗമായി ചില മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചന നേതൃത്വത്തില്‍ നിന്ന് സുധാകരന് കിട്ടിയതായി അഭ്യൂഹമുണ്ട്. സുധാകരനെ മാറ്റുകയാണെങ്കില്‍ ആന്റോ ആന്റണി, സണ്ണി ജോസഫ്, തുടങ്ങിയവരാണ് ആ പദവിയില്‍ ചര്‍ച്ചയിലുള്ളത്. ദേശീയ തലത്തില്‍ ഏതെങ്കിലും പദവി സുധാകരന് നല്‍കിയേക്കുമെന്നും അഭ്യൂഹമുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]