
കോഴിക്കോട് മെഡിക്കൽ കോളജ്: പൊട്ടിത്തെറിയുണ്ടായ കെട്ടിടത്തിലെ കാഴ്ച ഇങ്ങനെ
കോഴിക്കോട് മെഡിക്കൽ കോളജ് പിഎംഎസ്എസ്വൈ (സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി) ബ്ലോക്ക് അത്യാഹിത വിഭാഗം. ആകെ 7 നില
1 തറ നിരപ്പ് (ഗ്രൗണ്ട് ഫ്ളോർ) അത്യാഹിത വിഭാഗം ട്രയാജ് (അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ തരം തിരിച്ച് വിടുന്ന സ്ഥലം).
എംആർഐ, സിടി, എക്സ്റേ, സർജിക്കൽ, മെഡിസിൻ റെഡ് ഏരിയ 2 ഒന്നാം നില (അടിയന്തര ശസ്ത്രക്രിയ തിയറ്റർ) 3 രണ്ടാം നില: പ്ലാസ്റ്റിക് സർജറി 4 മൂന്നാം നില: യൂറോളജി, ഗ്യാസ്ട്രോ സർജറി 5 നാലാം നില: ന്യൂറോ സർജറി. 6 അഞ്ചാം നില: ഐസിയു 7 ആറാം നില: സർജിക്കൽ സൂപ്പർ സ്പെഷ്യൽറ്റി ശസ്ത്രക്രിയ തിയറ്റർ കോംപ്ലക്സ്.
പൊട്ടിത്തെറി ഉണ്ടായത്
തറ നിരപ്പിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള എംആർഐ സ്കാനിങ്ങിന്റെ സെർവർ മുറിയിൽ നിന്ന്.
രക്ഷാ പ്രവർത്തനം ഇങ്ങനെ
∙ രോഗികളെ ആദ്യം അത്യാഹിത വിഭാഗത്തിനു മുൻവശത്തെ ഗ്ലാസ് ഗേറ്റിലൂടെ പുറത്തേക്ക്.
∙ ആദ്യം അത്യാഹിത വിഭാഗത്തിലെയും പിന്നീട് ഒന്നാം നിലയിലെയും രോഗികളെയാണ് പുറത്തെത്തിച്ചു. ∙ ഇവിടെ നിന്നു ഡോക്ടർമാരും നഴ്സുമാരും അടിയന്തിര ചികിത്സ നൽകേണ്ട
രോഗികൾക്ക് ചികിത്സ ഉറപ്പാക്കി കൊണ്ടിരുന്നു. ∙ ഐസിയു സൗകര്യമുള്ള ആംബുലൻസ് എത്തിച്ച് അതിൽ വിവിധ ആശുപത്രികളിലേക്കും മെഡിക്കൽ കോളജിലെ വിവിധ ഐസിയുവിലേക്കും മാറ്റി.
∙ രണ്ടും മൂന്നും നിലയിലെ രോഗികളെ ആംബുലൻസ് കെട്ടിടത്തിനു പിറകിലേക്കു കൊണ്ടുവന്നു വരിയായി നിർത്തി. രോഗികളെ അവിടേക്ക് കൊണ്ടുവന്നു ആംബുലൻസിൽ കയറ്റി.
∙ നാലാം നിലയിൽ ന്യൂറോ സർജറി വിഭാഗത്തിലെ രോഗികളെയും ഇതിലൂടെയാണ് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ യുപിഎസ് പൊട്ടിത്തെറിച്ചതോടെ രോഗികളെ ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്കു മാറ്റുന്നു.
ചിത്രം: അബു ഹാഷിം . മനോരമ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]