
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ എൻ ഐ എ അന്വഷണത്തിൽ 40 വെടിയുണ്ടകൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള എൻ ഐ എയുടെ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ. പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ എൻ ഐ എ 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 150 പേർ എൻ ഐ എ കസ്റ്റഡിയിൽ തുടരുകയാണെന്നും വിവരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]