

First Published May 2, 2024, 5:18 PM IST
മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി കുറഞ്ഞതു മൂലവും വായ്പ്പുണ്ണ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതുപോലെ മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാന്‍ മികച്ചതാണ്.
രണ്ട്
വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും. തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്.
മൂന്ന്
ആന്റിസെപ്റ്റിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും.
നാല്
വെളിച്ചെണ്ണ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടാം. വെളിച്ചെണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ, ആന്റി വൈറൽ ഘടകങ്ങൾ വായ്പ്പുണ്ണിന് ശമനം നൽകും.
അഞ്ച്
ബേക്കിംഗ് സോഡയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അതിനാല്‍ ചെറിയ അളവിൽ ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപപ്പെടുത്തുക. ഇനി ഈ പേസ്റ്റ് നേരിട്ട് അൾസറുള്ള ഭാഗത്ത് പുരട്ടി കുറച്ച് മിനിറ്റ് നേരം വച്ച ശേഷം വായ കഴുകുക.
ആറ്
വെളുത്തുള്ളി ചതച്ചത് അൾസറുള്ള ഭാഗത്ത് പുരട്ടുന്നതും അത് മാറാന്‍ സഹായിക്കും.
ഏഴ്
ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവ ഇലകളിട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും.
എട്ട്
കറ്റാർവാഴ ജ്യൂസ് ദിവസേന രണ്ട് നേരം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുന്നത് വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന ശമിക്കാന്‍ സഹായിച്ചേക്കാം.
ഒമ്പത്
ഐസ് വെയ്ക്കുന്നതും വായപ്പുണ്ണിന്റെ വേദന ശമിക്കാന്‍ സഹായിക്കും.
Last Updated May 2, 2024, 7:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]