
ജമ്മു കശ്മീരില്‍ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന് (23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ജമ്മു കശ്മീരിലേക്ക് വിനോദ യാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ഇവർ സഞ്ചരിച്ചിരുന്ന വാൻ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
Story Highlights : Kozhikode native died accident in Jammu-Kashmir
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]