
‘ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ്’ എന്നാണ് ബ്രസീലുകാരനായ അതോസ് സലോമി അറിയപ്പെടുന്നത്. ഭാവിയിലെ വിവിധ സംഭവങ്ങൾ പ്രവചിക്കുന്ന അതോസ് തന്നെയാണ് സ്വയം പ്രവാചകനായി തന്നെ വിശേഷിപ്പിക്കുന്നത്. ഒപ്പം ‘ബ്രസീലിലെ നോസ്ട്രഡാമസ്’ എന്നും ഇയാളെ വിശേഷിപ്പിക്കുന്നവരുണ്ട്. ഇയാളുടെ പ്രവചനങ്ങൾ പലതും ഫലിക്കുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്.
മഹാമാരി, എലിസബത്ത് രാജ്ഞിയുടെ മരണം, എലോൺ മസ്ക് ട്വിറ്റർ വാങ്ങുന്നത് തുടങ്ങി നിരവധി സംഭവങ്ങൾ കൃത്യമായി പ്രവചിച്ചതായിട്ടാണ് അതോസ് അവകാശപ്പെടുന്നത്. ഇപ്പോഴിതാ ഇയാൾ 2024 -ലെ ഒരു പുതിയ പ്രവചനം നടത്തിയിരിക്കുകയാണ്.
2024 -ൽ ലോകം ‘അന്ധകാരം നിറഞ്ഞ’ മൂന്ന് ദിവസങ്ങളിലൂടെ കടന്നുപോകും എന്നാണ് അതോസിന്റെ പ്രവചനം. നൂതന ആയുധ സംവിധാനങ്ങളുടെ ഉപയോഗമാണ് ഇതിന് കാരണമാവുക എന്നും ഇയാൾ അവകാശപ്പെടുന്നു. പ്രത്യേകിച്ച് ഇലക്ട്രോമാഗ്നെറ്റിക് പൾസ് ടെക്നോളജിയുടെ (ഇഎംപി) വളർച്ച. ഡെയ്ലി മെയിലുമായുള്ള സംഭാഷണത്തിലാണ് അതോസ് ഇക്കാര്യം പറഞ്ഞത്.
ആയുധങ്ങളുടെ പരീക്ഷണത്തെ തുടർന്ന് 2024 രണ്ടാം പകുതിയിൽ മൂന്ന് ദിവസം ഇരുട്ടായിരിക്കുമെന്നും അതോസ് പറയുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിനിടയിൽ ഈ ആയുധങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടക്കുമെന്നാണ് ഇയാളുടെ പ്രവചനം. വരും വർഷങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ വർധിക്കാൻ AI കാരണമാകുമെന്നും ഇയാൾ പറയുന്നു.
AI യെ വേണമെങ്കിൽ സമാധാനത്തിന് വേണ്ടിയും പുതിയ ഏറ്റുമുട്ടലുണ്ടാകാനുള്ള കാരണക്കാരനായും കണക്കാക്കാമെന്നും അതോസ് പറയുന്നു. നേരത്തെ, AI യിലൂടെ മരിച്ചവരുമായി സംസാരിക്കാൻ സാധിക്കുന്ന കാലം വരുമെന്ന് ഇയാൾ പ്രവചിച്ചിരുന്നു. അതുപോലെ പ്രകൃതി ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ വരാനിരിക്കുന്നു എന്നും ലോകനാശത്തിന്റെ ആരംഭമാണ് അതെന്നും അതോസ് നേരത്തെ പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഈ പ്രവചനം.
Last Updated May 2, 2024, 2:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]