ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സിനിമാ മേഖലയിൽ നിന്നും ഏതാനും ചിലർ മാത്രമാണ് പ്രതികരിച്ചിരിക്കുന്നത്.
അക്കൂട്ടത്തിലിതാ നടി മാലാ പാർവതിയും എത്തിയിരിക്കുകയാണ്. കുറ്റകൃത്യം നടക്കുകയും നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രതികരണങ്ങൾ ആവശ്യമായി വരുന്നതെന്നും എന്നാൽ അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞുവെന്നും മാലാ പാർവതി പറയുന്നു.
‘സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗീക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്.കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങൾ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയിൽ, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു.
അത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷൻ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി.
പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും.
നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങൾക്കെതിരെ.
അവൾ എന്നോ അവനെന്നോ വേർതിരിവില്ല!’, എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

