തെന്നിന്ത്യന്‍ സിനിമയ്ക്കും മലയാള സിനിമയ്ക്കുമൊന്നും അത്ര നല്ല സമയമായിരുന്നില്ല ഈ വര്‍ഷം ഇതുവരെ. എന്നാല്‍ കഴിഞ്ഞ മാസം തിയറ്ററുകളിലെത്തിയ ആട് 3 മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ മലയാളത്തില്‍ നിന്നുള്ള ഏറ്റവും പുതിയ റിലീസ് വാഴ രണ്ടാം ഭാഗവും ബോക്സ് ഓഫീസില്‍ മികച്ച ഓപണിംഗ് നേടി കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. 2004 ല്‍ പുറത്തെത്തി മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാല്‍ത്തന്നെ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു വാഴ 2.
ട്രെയ്ലര് എത്തിയതോടെ അത് വീണ്ടും കൂടി. പ്രധാനമായും യുവപ്രേക്ഷകരെ ലക്ഷ്യമാക്കിയ ചിത്രം മികച്ച അഡ്വാന്‍സ് ബുക്കിംഗ് നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പ് കേരളത്തില്‍ നിന്ന് മാത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ ഒന്നര കോടിയിലേറെ നേടിയിരുന്നു ചിത്രം.
ട്രാക്കര്‍മാര്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 5.20 കോടിയാണ്.
കേരളത്തില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്. ആട് 3 മാത്രമാണ് വാഴ 2 ന് മുന്നിലുള്ളത്.
5.90 കോടി ആയിരുന്നു ആട് 3 ന്റെ കേരള ഓപണിംഗ്. ചത്താ പച്ചയാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്.
3.70 കോടിയാണ് ചിത്രത്തിന്റെ കേരള ഓപണിംഗ്. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 ഉും ലിസ്റ്റില്‍ ഉണ്ട് എന്നതും കൗതുകം.
3.10 കോടിയാണ് ചിത്രത്തിന്റെ കേരള ഓപണിംഗ്. റിലീസ് തലേന്ന് നടന്ന പെയ്ഡ് പ്രീമിയറുകളിലെ കളക്ഷന്‍ കൂടി ചേര്‍ത്തുള്ളതാണ് ഇത്.
വലതുവശത്തെ കള്ളന് ആണ് അഞ്ചാം സ്ഥാനത്ത്. 1.25 കോടിയാണ് കേരള ഓപണിംഗ്.
ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയായാണ് അവസാനിക്കുന്നത്. നവാഗതനായ സവിൻ എസ് എ ആണ് സംവിധാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

