മലപ്പുറം: ഡോക്ടറെ പരിശോധന മുറിയിൽ വെച്ച് മർദ്ദിച്ചതായി പരാതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.
സിനി ജലീലിനെയാണ് 4 സ്ത്രീകൾ ചേർന്ന് മർദ്ദിച്ചതായി പരാതി ഉയർന്നത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയിൽ വെച്ചാണ് സംഭവം.
പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അജിത, അശ്വതി എന്നിവർക്കും സംഭവത്തിൽ പരിക്ക് പറ്റി.
ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജില്ലാ ആശുപത്രിയിൽ പ്രസവത്തിന് എത്തിയ സ്ത്രീ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണപ്പെടുകയും ചെയ്തിരുന്നു.
ഇതിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ആക്രമണം എന്നാണ് സൂചന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

