
‘സുഹൃത്തിന് കാൻസർ, പ്രിയങ്ക വിദേശത്ത്’: എംപി ലോക്സഭയിൽ എത്താത്തതിൽ വിശദീകരണം
കോട്ടയം∙ വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തതിൽ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്കയ്ക്കു പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണു പുറത്തുവരുന്ന വിവരം.
ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണു പ്രിയങ്ക വിദേശത്തേക്കു പോയതെന്ന് എംപിയുമായി ബന്ധപ്പെട്ട
അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനോടു പറഞ്ഞു.
ബില്ലിന്റെ ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നു.
എന്നാൽ, വിപ്പ് ലഭിച്ചിട്ടും പ്രിയങ്ക പാർലമെന്റിൽ എത്താതിരുന്നത് ചർച്ചയായിരുന്നു. പ്രിയങ്കയുടെ അസാന്നിധ്യത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]