
തിരുവനന്തപുരം: ലഹരിക്കേസുകളിലെ തൊണ്ടിമുതൽ തിരിമറി തുടർക്കഥയാകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും ആറ് വർഷം മുമ്പ് പൊലീസ് പിടിച്ച എൽഎസ്ഡി സ്റ്റാമ്പുകൾ കാണാതായതിനാൽ ഇതുവരെ കേസിന്റെ വിചാരണ പോലും തുടങ്ങിയില്ല. ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണവേഗത്തിലാക്കണമെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കോടതിക്കും സംശയം തോന്നിയത്. അട്ടിമറി നടത്തിയത് പൊലീസാണോ കോടതി ജീവനക്കാരാണോ എന്ന് കണ്ടെത്താനും ആയിട്ടില്ല.
ലഹരിക്കേസ് പ്രതിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി മാറ്റി പണ്ടൊരു തിരിമറി നടന്നു. എന്നാല്‍, കഴക്കൂട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു ലഹരിക്കേസിലെ പ്രധാന തെളിവായ ലഹരി വസ്തുകള്‍ തന്നെ ഇന്ന് കാണാനില്ല. 2018 ഏപ്രിൽ 17 നാണ് കഴക്കൂട്ടം വെട്ടുറോഡ് സിംഗ്നലിൽ വെച്ച് ലഹരി വസ്തുക്കളുമായിട്ടാണ് മുഹമ്മദ് മുറാജ്ജുദ്ദീനെന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോമേഴ്സൽ അളവിൽ എൽഎസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലുമാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്തത്ത്. തെളിവ് നിരത്തി പ്രസിക്യൂഷൻ വാദിച്ചാൽ പ്രതിക്ക് 20 വർഷം വരെ തടവ് ശിക്ഷ ഉറപ്പ്. കഴക്കൂട്ടം പൊലീസ് പിടിച്ചെടുത്ത തൊണ്ടിമുതലകള്‍ കോടതിയിലേക്ക് ഫൊറൻസിക് പരിശോധനക്കായി അയച്ചു. കോടതി നിർദ്ദേശ പ്രകാരം ലാബിലേക്ക് ഒരു പൊലീസുകാരൻ കൊണ്ടുപോയി. ഇതിനിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ജാമ്യത്തിലുമിറങ്ങി. അപ്പോഴാണ് നാടകീയ നീക്കം.
ലഹരി കേസ് വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപേക്ഷയിൽ ഹൈക്കോടതി അനുകൂല ഉത്തരവിട്ടു. 2023 ജനുവരി 24ന് കോടതി കേസ് പരിഗണിനക്കെടുത്തു. തൊണ്ടി മുതകള്‍ പരിശോധക്കെടുത്ത കോടതിയും ഞെട്ടി. ശാസ്ത്രീയ പരിശോധനക്കയച്ച ലഹരി വസ്തുക്കളുടെ പരിശോധന ഫലമോ തൊണ്ടിയോ കോടതിയിലില്ല. കോടതിയിൽ നിന്നും ലാബിലേക്ക് പൊലീസ് പരിശോധനക്ക് കൊണ്ടുപോയതിന് തെളിവുണ്ടെന്ന് കോടതി ജീവനക്കാർ പറയുന്നു. ഫൊറൻസിക് ലാബിൽ പരിശോധന സംവിധാനമില്ലാത്തിനാൽ കെമിക്കൽ ലാബിലേക്ക് കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ എല്ലാം കോടതിക്ക് നൽകിയെന്നും പൊലീസ് വാദിക്കുന്നു.
സംഭവം നടന്നിട്ട് രണ്ട് വർഷം പിന്നിടുന്നു. ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടുപോലും തൊണ്ടിയില്ലാത്തിനാൽ വിചാരണ നടക്കുന്നില്ല. തൊണ്ടിമുക്കിയതിൽൽ ഉത്തവാദി ആരെന്ന് പോലും ഇതേവരെ കണ്ടെത്തിയിട്ടില്ല. വിചാരണ നടക്കാത്തിനാൽ ലഹരിക്കേസിലെ പ്രതി ഈസിയായി നടക്കുന്നു. ലഹരിക്കേസിൽ പിടിക്കുന്ന പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിൽ അന്വേഷണ ഏജൻസികൾക്കുള്ള വീഴചയുടേയും ഒത്ത് കളികളുടേയും മറ്റ് ഉദാഹരമാണ് ഈ കേസ്. അറസ്റ്റുകൾ കൊട്ടിഘോഷിക്കുന്ന ഏജൻസികൾ പക്ഷെ തുടർനടപടിയിൽ പലപ്പോഴും നടത്തുന്നത് ഒളിച്ചുകളിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]