
താരങ്ങൾ പ്രതിഫലം വർദ്ധിപ്പിക്കുന്നു എന്ന തരത്തിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഉയർത്തിയ ആരോപണം സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. എന്നാൽ തങ്ങളെ മനുഷ്യരായെങ്കിലും പരിഗണിക്കണമെന്ന് മാല പാർവതി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
‘പത്തും ഇരുപതും സിനിമകൾ നടക്കുന്നിടത്ത് അകെ അഞ്ച് സിനിമകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഞങ്ങളെ പോലുള്ളവരേക്കാൾ കൂടുതൽ ഇത് ബാധിക്കുന്നത് ദിവസേന വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. എത്ര മേക്കപ്പ് ആർട്ടിസ്റ്റുമാരും ഹെയർ സ്റ്റൈലിസ്റ്റുമാരുമാണ് എന്നെ വിളിക്കാറുള്ളത്. ജോലിയില്ല, പേഴ്സണൽ അസിസ്റ്റന്റായി നിർത്താമോയെന്നൊക്കെ ചോദിച്ചിട്ട്. അത്രയും മോശമാണ് അവസ്ഥ. എനിക്ക് തൊഴിലുണ്ടായാൽ അല്ലെ മറ്റൊരാളെ ജോലിയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. മുൻ നിര അഭിനേതാക്കളുടെ പ്രതിഫലം കൂടുതൽ എന്ന തരത്തിൽ നിർമാതാക്കളുടെ സംഘടന സംസാരിക്കുമ്പോൾ ഞങ്ങളെ പോലുള്ള ആർട്ടിസ്റ്റുമാരെ മനുഷ്യരെന്ന പരിഗണന പോലും നൽകുന്നില്ല. ആർട്ടിസ്റ്റുമാരുടെ പ്രതിഫലം എന്നവർ പൊതുവെ പറയുമ്പോൾ അതിൽ മുൻനിര അഭിനേതാക്കളെ മാത്രമേ അവർ ഉൾപ്പെടുത്തുന്നുള്ളൂ. അപ്പോൾ ഞങ്ങൾ ആരാണ്, മുൻ നിര താരങ്ങൾ പ്രതിഫലം കൂട്ടുമ്പോൾ ഞങ്ങളെ പോലുള്ളവരുടെ പ്രതിഫലം കുറയുകയാണെന്ന് ഞങ്ങളെക്കാൾ കൂടുതൽ അവർക്ക് അറിയാം. എന്നിട്ടും അവർ ജനറലൈസ് ചെയ്തതാണ് പറയുന്നത്. പല സിനിമകളിൽ നിന്ന് ഇനിയും പൈസ കിട്ടാനുണ്ട്. വേണമെങ്കിൽ നമുക്ക് പരാതി കൊടുക്കാം പക്ഷേ അവരുടെ ചില സാഹചര്യങ്ങൾ അറിയുമ്പോൾ നമ്മൾ വിട്ടു കളയും.അതുപോലെ മാർക്കറ്റ് വാല്യൂ സ്റ്റാറുകൾക്ക് പറയാം പക്ഷേ ഞങ്ങളെ പോലുള്ള ആര്ടിസ്റ്റ്മാർക്ക് ഞങ്ങളുടെ വില പറയാൻ സാധിക്കാറില്ല. അവരെന്ത് വിലയാണ് പറയാറുള്ളത് അതിന് ഓകെ പറയുക മാത്രമേ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ.’- മാല പാർവതിയുടെ വാക്കുകൾ.
എസ് യു അരുൺ സംവിധാനം ചെയ്ത ചിയാൻ വിക്രം നായകനായി എത്തിയ വീര ധീര സൂരനാണ് മാല പർവതിയുടേതായി ഏറ്റവുമൊടുവിൽ റീലിസിനെത്തിയ ചിത്രം. ചിത്രത്തിൽ മാല പാർവതിയെ കൂടാതെ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]