
തിരുവനന്തപുരം: കോട്ടയത്തും നെടുമങ്ങാട്ടും ഡ്രൈ ഡേ പ്രമാണിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയവരെ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിൽ നിന്നായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കോട്ടയത്ത് 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വിജയപുരം സ്വദേശി പി.കെ രാജേന്ദ്രൻ (56) ആണ് പിടിയിലായത്.
പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി.ജെ.ടോംസിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ബിനോയ്.കെ.മാത്യു, അജിത്ത് കുമാർ.കെ.എൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അഖിൽ പവിത്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആശാലത.സി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഷെബിൻ.റ്റി.മാർക്കോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
നെടുമങ്ങാട് വെട്ടുപാറയിൽ വച്ച് മദ്യ വിൽപ്പന നടത്തിയ സജീവ് കുമാർ എന്നയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.മധുവും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെ.എസ്.ജയകുമാർ, ബിജുലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീം, ആദർശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net