
തിരുവനന്തപുരം: മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്.
സിനിമയാണ് എന്നും സൂരജിന്റെ ലക്ഷ്യം. അത് താരം സാധ്യമാക്കുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയ ട്രെൻടിനൊപ്പം തന്റെ പഴയ കാല ചിത്രം പങ്കുവെക്കുകയാണ് നടൻ. കണ്ടാൽ സൂരജ് ആണെന്ന് യാതൊരു തരത്തിലും സാമ്യം തോന്നാത്ത ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. അന്നും ലക്ഷ്യം സിനിമ തന്നെ എന്നാണ് നടൻ ക്യാപ്ഷനായി നൽകിയിരിക്കുന്നത്. എന്നാൽ ചിത്രത്തിലുള്ളത് സൂരജ് ആണെന്ന് കണ്ടാൽ പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
സീരിയലിൽ അഭിനയിക്കുന്ന സമയത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ സൂരജ് ശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെ മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ സൂരജ് നായകനായി. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായാ മേനോ൯, ജീജ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നടൻ നായക വേഷത്തിലെത്തുന്ന മറ്റൊരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ഹൃദയം, ആറാട്ടുമുണ്ടൻ, പ്രൈസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.
Last Updated Apr 3, 2024, 7:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]