
ദില്ലി: നിരവധി തിരിച്ചടികളിൽ നിന്ന് കരകയറി രണ്ട് കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി നേടി യുവാവ്. ഒടുവിൽ സ്വന്തം സംരംഭം തുടങ്ങാനായി ആരും മോഹിക്കുന്ന ജോലിയും ഉപേക്ഷിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ മനു അഗർവാളാണ് ആരെയും കൊതിപ്പിക്കുന്ന നേട്ടത്തിനുടമ. 35 കമ്പനികൾ മനുവിന്റെ അപേക്ഷ നിരസിച്ചപ്പോഴും അദ്ദേഹം തളർന്നില്ല. ഒടുവിൽ വെറും 10000 രൂപയ്ക്കാണ് ജോലി ചെയ്ത് തുടങ്ങി. ഒടുവിൽ മനുവിന്റെ യാത്ര അവസാനിച്ചത് ടെക് ഭീമനായ മൈക്രോസോഫ്റ്റിലാണ്.
ഏകദേശം 2 കോടി രൂപ ശമ്പളമുള്ള ജോലിയാണ് മൈക്രോസോഫ്റ്റിൽ മനു നേടിയത്. ഉത്തർ പ്രദേശിലെ ഝാൻസിയിലാണ് മനുവിന്റെ ജനനം. ഹിന്ദി മീഡിയം സർക്കാർ സ്കൂളിൽ പഠിച്ച മനു അഗർവാൾ ശരാരശി വിദ്യാർത്ഥി മാത്രമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉയർന്ന AIEEE സ്കോർ നേടിയ മനു, ബുന്ദേൽഖണ്ഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടി. തുടർന്ന് ജോലിക്ക് ശ്രമിച്ചു. എന്നാൽ 35 കമ്പനികൾ അഭിമുഖത്തിന് ശേഷം മനുവിനെ ഒഴിവാക്കി. എന്നാൽ പ്രതിമാസം 10000 രൂപ ശമ്പളത്തിൽ വിപ്രോയിൽ ജോലി ലഭിച്ചു.
ജോലിയോടൊപ്പം തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്ദര ബിരുദം നേടി. 2016ൽ മൈക്രോസോഫ്റ്റിൽ ഒരു ഇന്റേൺഷിപ് പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്റേൺഷിപ്പിലെ മികച്ച പ്രകടനം അവിടെ തന്നെ ജോലി നേചാൻ സഹായിച്ചു. വാർഷിത്തിൽ 1.9 കോടി രൂപ ശമ്പളത്തിൽ മനുവിനെ മൈക്രോസോഫ്റ്റ് നിയമിച്ചു.
എന്നാൽ അവിടെയും മനു നിന്നില്ല. കൊവിഡ് കാലത്ത് കൂടുതൽ വലിയ സ്വപ്നങ്ങളുമായി ഇന്ത്യയിൽ തിരിച്ചെത്തി. പിന്നീട് ഗൂഗിൾ ഇന്ത്യയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു. പിന്നീട് ഈ ജോലിയും ഉപേക്ഷിച്ചു. സുഹൃത്തായ അഭിഷേക് ഗുപ്തയുമൊന്നിച്ച് 2021ൽ ട്യൂടോർട്ട് അക്കാദമി (Tutort Academy) എന്ന പേരിൽ ഒരു സ്റ്റാർട്ടപ് ആരംഭിച്ചു. ഡാറ്റ സയൻസ്, നിർമിത ബുദ്ധി,ഡാറ്റ സ്ട്രക്ചർ തുടങ്ങിയ വിഷയങ്ങളിൽ പ്രോഗ്രാമിങ്, സോഫ്റ്റ് വെയർ എൻജിനീയറിങ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതായിരുന്നു സ്റ്റാർട്ട് അപ്. നിലവിൽ ഒരു മില്യണിലധികം വിദ്യാർഥികൾ Tutort Academy യിൽ നിന്ന് സോഫ്റ്റ് വെയർ എൻജിനീയറിങ്ങിൽ കോഴ്സുകൾ പൂർത്തിയാക്കി.
Last Updated Apr 2, 2024, 4:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]