
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ ഇതുവരെ വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകള്‍. ഏഴാം വാര്‍ഷികത്തില്‍ സി പി ഐ എം പിബി അംഗം ബൃന്ദ കാരാട്ട് പൊതിച്ചോര്‍ വിതരണം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്ഐ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വിതരണം ചെയ്തത്ത് സ്നേഹത്തില്‍ പൊതിഞ്ഞ പതിനാല് ലക്ഷം പൊതിച്ചോറുകളെന്നും ഡിവൈഎഫ്ഐ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.
Read Also:
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതി ഏഴാം വര്‍ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ദിവസം പോലും പൊതിച്ചോര്‍ വിതരണം മുടങ്ങിയില്ല. ഒരുദിവസം എഴുന്നോറോളം പൊതിച്ചോറുകളാണ് ജില്ലാ ആശുപത്രിയില്‍ മാത്രം വിതരണം ചെയ്യുന്നത്. ഭക്ഷണത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ പിന്തുണ കൊണ്ടാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചത്
ഭക്ഷണവിതരണ പദ്ധതി
കണ്ണൂർ ജില്ലാ ആശുപത്രിയിൽ
വിജയകരമായി
ഏഴ് വർഷങ്ങൾ…
ഏഴാം വാർഷിക
പരിപാടി
സഖാവ് ബൃന്ദാ കാരാട്ട്
ഉദ്ഘാടനം ചെയ്തു.
പി.കെ ശ്രീമതി ടീച്ചർ,
ടി.വി രാജേഷ് എന്നിവരും പങ്കാളിയായി.
Story Highlights : DYFI Pothichoru Distribution Kannur District Hospital
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]