
ഏതെങ്കിലുമൊരു നൃത്ത രൂപമെങ്കിലും ഇഷ്ടപ്പെടാത്തവര്‍ വളരെ അപൂര്‍വ്വമായിരിക്കും. എന്നാല്‍, ഇഷ്ടമുള്ള എല്ലാവര്ക്കും നൃത്തം വഴങ്ങണമെന്നില്ല. അതിന് താളബോധം വേണം. പിന്നെ മെയ്വഴക്കവും. സാമ്പത്തികമായി ഉയര്‍ന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിവാഹങ്ങളില്‍ ഇന്ന് നൃത്തം ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. കഴിഞ്ഞ ദിവസം ഒരു വിവാഹാഘോഷത്തിന് ഇടയിലെ നൃത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പ്രതിശ്രുത വധുവുമൊത്തുള്ള വരന്റെ നൃത്തമായിരുന്നു അത്. വരന്റെ നൃത്ത ചുവടുകള്‍ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അമ്പരന്നു.
കറുത്ത നിറത്തിലുള്ള സ്യൂട്ടിൽ വരനും, തിളങ്ങുന്ന തവിട്ടുനിറത്തിലുള്ള ഗൗണ്‍ ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെയും വീഡിയോയില്‍ കാണാം. അനിമൽ എന്ന സിനിമയിലെ ഹിറ്റ് ഗാനമായ പെഹ്ലേ ഭി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും അനായാസമായി നൃത്തം ചെയ്യുന്നു. പാട്ടിനിടെ നൃത്തം തുടരുമ്പോള്‍ വരന്, വധുവിനെ എടുത്തുയര്‍ത്തുന്നു. ഈ സമയം വിവാഹവേദിയിലുണ്ടായിരുന്നവര്‍ സന്തോഷത്തോടെ ശബ്ദം ഉണ്ടാക്കുന്നതും കേള്‍ക്കാം.
കരിമരുന്ന് പ്രകടനത്തിനിടെ കാഴ്ചക്കാര്‍ ആവേശത്തോടെ ഇരുവരെയും പ്രോത്സഹിക്കുന്നു. ഇരുവരും വിവാഹവേദിയില്‍ മതി മറന്ന് നൃത്തം ചെയ്യുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് samrat mahajan ഇങ്ങനെ കുറിച്ചു, ‘ ഇതിനുമുമ്പ് ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും നൃത്തം ചെയ്തിട്ടില്ല, സത്യസന്ധമായി ചോദിക്കുക നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ? കാരണം ഞങ്ങൾ അത് ആസ്വദിച്ചു.’ പാട്ടിന്റെ താളത്തിനൊത്തുള്ള കോറിയോഗ്രാഫി കാഴ്ചക്കാര്‍ക്കും ഏറെ ഇഷ്ടമായി. വീഡിയോ ഇതിനകം രണ്ടര ലക്ഷത്തോളം പേര് കണ്ടുകഴിഞ്ഞു. നിരവധി പേര് വീഡിയോ ഗംഭീരമായിട്ടുണ്ടെന്ന് കുറിച്ചു. ‘അഭിനന്ദനങ്ങൾ, നിങ്ങൾ നന്നായി നൃത്തം ചെയ്തു.’ ഒരു കാഴ്ചക്കാരനെഴുതി. ‘ആഹാ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രണയപക്ഷികളെ.’ മറ്റൊരു കാഴ്ചക്കാരനെഴുതി.
Last Updated Apr 2, 2024, 3:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]