ഒടിടിയുടെ കടന്നുവരവോടെ മലയാള സിനിമയ്ക്കും ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉണ്ട്. മലയാളത്തിലെ താരങ്ങളെയും പ്രധാന സംവിധായകരെയുമൊക്കെ ഇന്ന് മറുഭാഷാ സിനിമാപ്രേമികള്‍ക്കും അറിയാം.
മലയാളി താരങ്ങളെപ്പോലെ സംവിധായകരെ തേടിയും ഇന്ന് മറുഭാഷാ നിര്‍മ്മാണ കമ്പനികള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ വേദിയിലെ ഒരു മലയാളി സംവിധായകന്റെ സാന്നിധ്യം മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
മറ്റാരുമല്ല, ബേസില്‍ ജോസഫ് ആണ് അത്. അല്ലു അര്‍ജുന്റെ സഹോദരനായ അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിംഗ് റിസപ്ഷനാണ് ബേസില്‍ ജോസഫും എത്തിയത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. ഹൈദരാബാദ് കോകപെട്ടിലെ അല്ലു സ്റ്റുഡിയോസില്‍ വച്ച് ഇന്നലെ ആയിരുന്നു അല്ലു സിരീഷിന്റെയും നയനികയുടെയും പ്രീ വെഡ്ഡിംഗ് റിസപ്ഷന്.
ബാലകൃഷ്ണ, നാനി, രാം ചരണ്‍, സുകുമാര്‍ എന്നിങ്ങനെ തെലുങ്ക് സിനിമയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മറ്റ് ഇന്ഡസ്ട്രികളില് നിന്നുള്ള ചുരുക്കം ചിലരും ഉണ്ടായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ രണ്ട് പേര് ആറ്റ്ലിയും ബേസില്‍ ജോസഫും ആയിരുന്നു.
അല്ലു അര്‍ജുനും ബേസിലും ചേര്‍ന്നുള്ള ഒരു സിനിമയുടെ സാധ്യതകള്‍ കഴിഞ്ഞ ജൂണില്‍ വാര്‍ത്തയായിരുന്നു. ബേസില്‍ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തിയതായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടുകളും എത്തിയിരുന്നു.
എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത്തരമൊരു പ്രോജക്റ്റ് സംബന്ധിച്ച് ഇതുവരെ എത്തിയിട്ടില്ല. Actor-director #BasilJoseph at #AlluSirish and #Nayanika’s pre-wedding reception. Time to confirm the news?#AlluArjun pic.twitter.com/7hCRaWBR5l — Gulte (@GulteOfficial) March 2, 2026 Sukumar, Atlee, Basil Josephpic.twitter.com/ZjBMyEVOrq — Christopher Kanagaraj (@Chrissuccess) March 2, 2026 ബോളിവുഡില്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്ത ശക്തിമാന് വേണ്ടിയാണോ അല്ലുവുമായി ബേസില്‍ ചര്‍ച്ചകള്‍ നടത്തുന്നതെന്ന സംശയം സിനിമാപ്രേമികള്‍ മുന്‍പ് പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ അത് ബേസില്‍ തള്ളിക്കളഞ്ഞിരുന്നു. സിരീഷിന്റെ പ്രീ വെഡ്ഡിംഗ് റിസപ്ഷന് എത്തിയതോടെ അല്ലു അര്‍ജുനും ബേസിലും ഒന്നിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും എത്തുകയാണ്.
പുഷ്പ സംവിധായകന് സുകുമാറും ആറ്റ്ലിയും ബേസിലും ഒന്നിച്ച് സംസാരിച്ച് നില്ക്കുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ആറ്റ്ലിയാണ് അല്ലുവിന്റെ അടുത്ത പടം സംവിധാനം ചെയ്യുന്നത്.
ആറ്റ്ലിക്ക് തന്റെ സംവിധായകരെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ അല്ലു ബേസിലിനെയും പരിചയപ്പെടുത്തിയതായി 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പോസിബിള്‍ കൊളാബറേഷന് സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുവര്‍ക്കുമിടയില്‍ നടക്കുന്നുണ്ടാകാമെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏതായാലും അത്തരത്തിലൊരു കൂട്ടുകെട്ടില്‍ സിനിമ വന്നാല്‍ അത് ഉയര്‍ത്തുന്ന കൌതുകം വളരെ വലുതായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

