
ഭോപ്പാൽ: ഭോപ്പാലില്‍ 82 വയസുകാരനായ ഹോമിയോപ്പതി ഡോക്ടറെയും 36 കാരിയായ മകളെയും വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടര്‍ ഹരികിഷന് ശര്‍മ, മകള്‍ ചിത്ര എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ചാണ് സംഭവം. വീട്ടില്‍ നിന്ന് ഡോക്ടര്‍ എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. പഠനത്തിനായി അവരുടെ ശരീരം ദാനം ചെയ്യണമെന്നാണ് കത്തില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.
നാല് പേജുകളിലായാണ് ആത്മഹത്യാക്കുറിപ്പുള്ളത്. നാല് വര്‍ഷം മുന്‍പ് തന്റെ ഭാര്യ മരിച്ച സങ്കടത്തില്‍ നിന്നും കരകേറാനായില്ലെന്നും ഹോമിയോപ്പതി ഡോക്ടര്‍ കൂടിയായ മകള്‍ അമ്മയെ നഷ്ടപ്പെട്ടതിനെ തുടർന്ന് വിഷാദത്തില്‍ തുടരുകയാണെന്നുമാണ് കുറിപ്പിലുള്ളത്.
ഡോക്ടര്‍ ഹരികിഷന് ശര്‍മ തൂങ്ങി മരിച്ചുവെന്നും എന്നാല്‍ ഡോക്ടര്‍ ചിത്ര എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ലെന്നും ഏരിയ പൊലീസ് ഇൻസ്പെക്ടർ അവധേഷ് സിംഗ് തോമർ പിടിഐയോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതശരീരങ്ങള്‍ മെഡിക്കൽ വിദ്യാർത്ഥികള്‍ക്ക് പഠിക്കാനായി ഭോപ്പാല്‍ എയിംസിലേക്ക് വിട്ടു നല്‍കണമെന്നും കത്തിലുണ്ട്.
ഭാര്യയുടെ മരണം മാനസികമായി തകർത്തെന്നും കൂടാതെ, വിഷാദരോഗവുമായി മല്ലിടുന്ന മകളെ പരിപാലിക്കുന്നതും തൻ്റെ മരണശേഷം മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാകാം ആത്മഹത്യയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡോക്ടര്‍ ഹരികിഷന് ശര്‍മയ്ക്ക് അവരുടെ മകനെ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് അച്ഛനും മകളും ഒരു പോലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും പൊലീസിനടക്കം വളരെ സഹായകമായിരുന്നുവെന്നും അവധേഷ് സിംഗ് തോമർ പറഞ്ഞു.
ചികിത്സയ്ക്കായി എത്തിയ ഒരു രോഗി അരമണിക്കൂറോളം ബെല്ലടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോഴാണ് ഡോക്ടര്‍ ഹരികിഷന് ശര്‍മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ജോലി തേടിയെത്തിയ ഒഡിഷ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി; കരുതലോടെ വരവേറ്റ് നാട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]