സംസ്കാരമെന്നാൽ പൊതു ഇടത്തിൽ പാലിക്കേണ്ട ചില മര്യാദകൾ കൂടിയാണ്.
പ്രായമായവരോടും സ്ത്രീകളോടുമുള്ള പ്രത്യേക കരുതൽ മുതൽ പൊതു ഇടത്തിൽ പാലിക്കേണ്ട ചില മര്യാദകൾ വരെ സംസ്കാരം എന്ന വാക്കിൽ ഉൾച്ചേർന്നിരിക്കുന്നു.
എന്നാൽ, പൊതു സമൂഹത്തിലേക്ക് ഇറങ്ങിയാൽ ആളുകളിൽ അത്തരം മര്യാദകളൊന്നും കാണില്ലെന്നതാണ് യാഥാർത്ഥ്യം. എല്ലാവരും അവരവരുടെ കാര്യങ്ങൾക്ക് വേണ്ടി പായുന്നു.
ഏറ്റവും ഒടുവിലായി ചെന്നെ മെട്രോയിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പൊതു ഇടത്തിലെ പൗരബോധം റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ.
വിമാനത്താവളങ്ങൾ. ബോട്ട് ജെട്ടികൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങി ഓരോ പൊതു ഗതാഗത മാർഗത്തിനും വ്യത്യസ്തമായ ചില രീതികളുണ്ട്.
എന്നാൽ ഇതിലെല്ലാം പൊതുവായ ഒന്നാണ്. ആളുകൾ വാഹനങ്ങളിൽ നിന്നും ഇറങ്ങിയ ശേഷം മാത്രം കയറുക എന്നത്.
അല്ലാത്തപക്ഷം അകത്തുള്ളവരും പുറത്ത് നിന്ന് കയറിയവരും തമ്മിൽ ഉള്ളിൽ വച്ച് സംഘർഷമുണ്ടാകും. ഉള്ളിൽ നിന്നുള്ള ആളുകൾ പൂർണ്ണമായും ഇറങ്ങിയ ശേഷം മാത്രം പുറത്ത് നിന്നുള്ളവർ വാഹനങ്ങളിലേക്ക് കയറുക എന്നത് സാമാന്യമരാദ്യയുടെ, പൗരബോധത്തിന്റെ കൂടി കാര്യമാണ്.
എന്നാൽ. എക്സിൽ പങ്കുവയ്ക്കപ്പെട്ട
ചെന്നൈ മെട്രോയുടെ ഒരു വീഡിയോയിൽ ആളുകൾ പുറത്ത് ഇറങ്ങുന്നതിന് മുമ്പ് തന്നെ കയറുന്നത് കാണാം. Indians lack civic sense everywhere from Airports to metro rail stations.Chennai metro for example, despite repeated announcements by @cmrlofficial to let passengers alight first before boarding, no one follows them.
https://t.co/RJi02dDk4J pic.twitter.com/mnjpHptip4 — Reclaim Chennai streets (@reclaimchennai) February 2, 2026 പ്രതികരണവുമായി നെറ്റിസെന്സ് വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യൻ പൗരബോധത്തെ കുറിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകളുമായെത്തിയത്. വിമാനത്താവളങ്ങൾ മുതൽ മെട്രോ റെയിൽ സ്റ്റേഷനുകൾ വരെ എല്ലായിടത്തും ഇന്ത്യക്കാർക്ക് പൗരബോധം കുറവാണ്.
ഉദാഹരണത്തിന് ചെന്നൈ മെട്രോ, യാത്രക്കാരെ ആദ്യം ഇറങ്ങാൻ അനുവദിക്കണമെന്ന് ചെന്നൈ മെട്രോ റെയിൽ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും ആരും അവരെ പിന്തുടരുന്നില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മെട്രോ ട്രെയിനിന്റെ വാതിൽ തുറക്കുമ്പോൾ തന്നെ ആളുകൾ അകത്തേക്ക് കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
ഇതിനിടെ പുറത്തേക്ക് ഇറങ്ങാൻ യാത്രക്കാർ പാടുപെടുന്നു. “ഇന്ത്യക്കാർ മെട്രോയ്ക്ക് വേണ്ടി വരിനിൽക്കുന്നതും എന്നാൽ മറ്റ് ഗതാഗത സംവിധാനങ്ങളിൽ അനിയന്ത്രിതരാകുന്നതും എന്തുകൊണ്ട്” എന്ന തലക്കെട്ടിൽ ഒരു പത്രത്തിൽ വന്ന ലേഖനത്തിന്റെ ഫോട്ടോയ്ക്ക് മറുപടി എന്ന തരത്തിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
മെട്രോകൾ പലപ്പോഴും അച്ചടക്കത്തിന് പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, വീഡിയോ മറ്റൊരു കാഴ്ചയാണ് കാണിക്കുന്നത്. ഒരു മെട്രോ സ്റ്റേഷനിൽ നമ്മുടെ പൗരബോധം ഇങ്ങനെയാണെങ്കിൽ മറ്റ് പൊതുഗതാഗത സ്ഥലങ്ങളിൽ എന്തായിരിക്കുമെന്ന് ഒരു കാഴ്ചക്കാരൻ എഴതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

