ന്യൂയോർക്ക്: ലോക രാജ്യങ്ങൾക്കെതിരെ ഇറക്കുമതി തീരുവയിൽ മുന്നോട്ടുവച്ച കടുംപിടിത്തത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. മെക്സിക്കോക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക നികുതി മരവിപ്പിക്കുന്നതായി ട്രംപ് അറിയിച്ചു. മെക്സിക്കോക്ക് എതിരെ ഇറക്കുമതി തീരുവ നടപടി താൽക്കാലികമായി മരവിപ്പിക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. മെക്സിക്കോക്ക് ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതി ഒരു മാസത്തേക്കാണ് മരവിപ്പിച്ചത്.
മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷൈൻബോമുമായി പ്രസിഡന്റ് ട്രംപ് ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തെക്കൻ അതിർത്തിയിലൂടെയുള്ള അഭയാർത്ഥി പ്രവാഹം തടയാൻ മെക്സിക്കോ പതിനായിരം സൈനികരെ അയക്കുമെന്ന് ഉറപ്പ് കിട്ടിയതായി ട്രംപ് വ്യക്തമാക്കി.
മെക്സിക്കോക്കൊപ്പം തന്നെ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച കാനഡയുടെ കാര്യത്തിലും പുനർവിചിന്തനം ഉണ്ടായേക്കുമെന്നാണ് സൂചന. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി പ്രസിഡന്റ് ട്രംപ് ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തീരുവ നടപടികൾക്കെതിരെ ആഗോള തലത്തിൽ വലിയ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ട്രംപ് ഭരണ കൂടത്തിന്റെ പിന്മാറ്റമെന്ന് വ്യക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]