മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ഒപ്പം നായികയായി അഭിനയിച്ച നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ശാരി. അഭിനയിച്ച ആദ്യ മലയാള ചിത്രത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാര്‍ഡും ശാരിയെ തേടി എത്തിയിരുന്നു. ഇതിന് ശേഷം നിരവധി മലയാള ചിത്രങ്ങളില്‍ ശാരി വേഷമിടുകയും ചെയ്തു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍’ എന്ന ചിത്രത്തിലെ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ഭാഷ അറിയാത്തതിനാല്‍ തന്നെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഭയമായിരുന്നു. അഭിനയിക്കുമ്പോള്‍ എത്ര തവണ റീടേക്കുകള്‍ പോകേണ്ടി വരുമെന്ന ടെന്‍ഷനായിരുന്നു മലയാളത്തിലേക്ക് വരാനുള്ള മടിക്ക് പിന്നില്‍. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ പത്മരാജന് സാര്‍ വളരെ സിമ്പിളായ ഒരു മനുഷ്യനായിരുന്നുവെന്ന് ശാരി പറയുന്നു. മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീനില്‍ അഭിനയിച്ചപ്പോഴുള്ള സംഭവത്തേക്കുറിച്ചാണ് ശാരി പറയുന്നത്.
ഒരു ഫീലും ഇല്ലാതെയാണ് ലാലേട്ടനൊപ്പം റൊമാന്റിക് സീനുകളില്‍ അഭിനയിച്ചത്, ആ സമയത്ത് മുഴുവന്‍ ഈ സീനുകള്‍ എത്രയും വേഗം ചെയ്ത് തീര്‍ക്കണമെന്ന് മാത്രമായിരുന്നു ചിന്തയെന്നും ശാരി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞെങ്കിലും ഇന്നും മോഹന്‍ലാല്‍ ആ സീനില്‍ അഭിനയിച്ചത് കാണുമ്പോള്‍ ഒരു ഫീല്‍ വരുമെന്നാണ് നടി പറയുന്നത്. ലോക്ഡൗണ്‍ സമയത്ത് നിരവധി തവണ ഈ സിനിമ കണ്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് ഒരിക്കലും ബോറടിച്ചില്ലെന്നും ശാരി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പത്മരാജന് സിനിമയിലേക്ക് ക്ഷണം വരുന്നത്. ആദ്യം ഭാഷ അറിയാത്തതിന്റെ പേരില്‍ അല്പം മടിച്ചെങ്കിലും പിന്നെ പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. മുന്തിരിത്തോപ്പില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിക്കുമോ, ഒരുപാട് റീടേക്ക് വരുമോ, മോഹന്‍ലാല്‍ അടക്കമുള്ള മറ്റ് താരങ്ങള്‍ എന്റെ തെറ്റ് കാരണം മൂഡ്ഓഫ് ആകുമോ എന്നൊക്കെ ചിന്തിച്ചായിരുന്നു എന്റെ നടപ്പ്.