നടൻ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി സാമന്ത റൂത്ത് പ്രഭു വീണ്ടും റിലേഷൻഷിപ്പിലാണെന്ന ഗോസിപ്പുകളാണ് ഇപ്പോൾ സിനിമാലോകത്ത് പ്രചരിക്കുന്നത്. അടുത്തിടെ നടന്ന ഒരു പിക്കിൾബോൾ ടൂർണമെന്റിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത പങ്കുവച്ചതോടെയാണ് അഭ്യൂഹം ശക്തമായത്. സിറ്റാഡൽ – ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിദിമോറിനൊപ്പമുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ധാരാളം നെഗറ്റീവ് കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
‘രാജ് വിവാഹിതനാണ്. ഒരു കുടുംബമായി കഴിയുന്ന ആളാണ് അദ്ദേഹം. രാജിനൊപ്പമുള്ള ഫോട്ടോ പരസ്യമായി പങ്കിടരുത്. സ്വന്തം ദാമ്പത്യം തകർന്നു. മറ്റൊരു സ്ത്രീയുടെ ജീവിതം കൂടി ഇല്ലാതാക്കരുത് ‘, എന്നാണ് സാമന്തയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റ്.
ഈ ചിത്രം പുറത്തുവന്നതിന് പിന്നാലെ രാജുവും ഭാര്യയും അകന്നാണ് കഴിയുന്നതെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ ഇരുവരും വൈകാതെ വേർപിരിയുമെന്നും പറയപ്പെടുന്നുണ്ട്. ഇതിനിടെ അനാവശ്യ പ്രചരണങ്ങൾ വേണ്ടെന്നും രാജും സാമന്തയും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ആരാധകർ പറയുന്നു. എന്നാൽ, സംഭവത്തിൽ സാമന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജ്, ഡികെ എന്നീ സംവിധായക കൂട്ടുകെട്ടിന്റെ ഭാഗമാണ് രാജ് നിഡിമോരു. ദി ഫാമിലി മാൻ, ഫാർസി, സിറ്റാഡൽ: ഹണി ബണ്ണി, ഗൺസ് ആൻഡ് ഗുലാബ്സ് തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയത്. ദ ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയിൽ പ്രവർത്തിച്ച സാമന്ത റൂത്ത് പ്രഭു, ഇപ്പോൾ വരാനിരിക്കുന്ന രക്ത് ബ്രഹ്മാണ്ഡ് എന്ന സീരീസിലും ഇവർക്കൊപ്പം വീണ്ടും ഒരുമിക്കുന്നു. 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021 ൽ അവർ വേർപിരിയൽ പ്രഖ്യാപിച്ചു.