ലോസാഞ്ചലസ്: പ്രശസ്തമായ ഗ്രാമി പുരസ്കാര ചടങ്ങിൽ നഗ്നതാ പ്രദർശനം നടത്തി വിവാദം സൃഷ്ടിച്ച് ഗായകൻ കാനിയേ വെസ്റ്റിന്റെ ഭാര്യ ബയാങ്ക സെൻസോറി. കറുത്ത വസ്ത്രം ധരിച്ച് കാന്യേ എത്തിയപ്പോൾ ആർകിടെക്ട് ആയ ഭാര്യ ബയാങ്ക കറുത്ത കോട്ട് ധരിച്ചിരുന്നു. എന്നാൽ റെഡ് കാർപെറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ നേരം ഈ കറുത്ത കോട്ട് മാറ്റി ബയാങ്ക പോസ് ചെയ്തു. പൂർണമായും സുതാര്യമായ ഒരു വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം ധരിക്കാത്ത ബയാങ്കയുടെ സീത്രൂ വസ്ത്രമുടുത്ത ചിത്രങ്ങൾ അതിവേഗം പ്രചരിച്ചു. ഈ ചിത്രങ്ങൾ ഞെട്ടലോടെയും അമ്പരപ്പോടെയുമാണ് ജനങ്ങൾ കണ്ടത്.
ടെയ്ലർ സ്വിഫ്റ്റ്, ബില്ലി ഐലിഷ്,ബിയോൺസ് എന്നിങ്ങനെ പ്രമുഖ ഗായകർക്കെല്ലാം 67-ാമത് ഗ്രാമി അവാർഡ് നിശയിൽ പുരസ്കാരം ലഭിച്ചു. ഇതിനിടെയാണ് കാന്യേ വെസ്റ്റും ഭാര്യ 30കാരി ബയാങ്കയും വിവാദമുണ്ടാക്കി വാർത്തയിൽ ഇടംനേടിയത്. ഇരുവരെയും ഗ്രാമി അവാർഡ് നിശയ്ക്ക് ക്ഷണിച്ചിരുന്നില്ലെന്നും അതിനാൽ ഉടൻതന്നെ ഇവരെ സെക്യൂരിറ്റിയുടെ സഹായത്തോടെ പുറത്തേക്ക് വിട്ടതായുമാണ് വിവരം. ഇതിനുശേഷം ലോസാഞ്ചലസിലെ ക്രിപ്റ്റോ.കോം അറേനയിലേക്ക് ഇരുവരും പോയി എന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങൾ കണ്ട ഏറ്റവും മോശം കാഴ്ചയാണിതെന്നാണ് പല ആരാധകരും രൂക്ഷമായി പ്രതികരിച്ചത്.ഇത് ക്രിമിനൽ നടപടിയാണെന്ന് ചിലർ പറഞ്ഞപ്പോൾ കുട്ടികൾ സ്ഥലത്തുള്ളപ്പോൾ ഇങ്ങനെ ചെയ്യാൻ എങ്ങനെ കഴിയുമെന്ന് ചിലർ ചോദിക്കുന്നു. കാന്യേ വെസ്റ്റ് ജനശ്രദ്ധ കിട്ടാൻ എന്തും ചെയ്യുമെന്നാണ് ചിലരുടെ പ്രതികരണം ഉണ്ടായത്. എന്നാൽ ഇത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും ചിലർ വാദിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]