
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പിക്കപ്പ് ഓട്ടോയിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. പിക്കപ്പ് ഓട്ടോയുടെ ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു(52)വിനാണ് ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.
എയർപോർട്ടിൽ നിന്നും പാർസലുമായി കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള ഭാഗത്ത് പോകുകയായിരുന്നു പിക്കപ്പ് ഓട്ടോ. ഇതിനിടെ പിന്നിൽ നിന്നും പാഞ്ഞെത്തി ഓട്ടോയെ മറികടക്കുകയായിരുന്ന കാർ തട്ടിയതോടെയാണ് അപകടം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിയന്ത്രണം നഷ്ടമായ പിക്കപ്പ് ഓട്ടോ മറിയുകയും റോഡിലൂടെ നൂറ് മീറ്ററോളം നിരങ്ങി നീങ്ങി കൈവരിയിൽ ഇടിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ കാർ തിരിച്ചറിഞ്ഞില്ല. ഈ വാഹനം നിർത്താതെ പോയി. പിന്നാലെ വന്ന യാത്രക്കാരും പൊലീസും ചേർന്ന് പിക്കപ്പ് ഓട്ടോയിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചു..