രാമനാട്ടുകര: രാമനാട്ടുകരയിൽ യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുതുവല്ലൂർ പഞ്ചായത്ത് ആറാം വാർഡിൽ നെല്ലിക്കുന്ന് ഹൗസിൽ ഉണ്ണിപ്പെരവന്റെ മകൻ ഷിബിന്റെ(31) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. അവിവാഹിതനാണ്. ഷിബിൻ കോഴി വണ്ടിയിൽ ജോലിക്കു പോകാറുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വൈദ്യരങ്ങാടി സ്വദേശി ഹിജാസിനെ ഫറോക്ക് പൊലീസ് പിടികൂടി.
രാമനാട്ടുകര മേൽപ്പാലത്തിന് സമീപം പത്താം ഡിവിഷനിൽ പെട്ട ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന ആളുതന്നെയാണ് പൊലീസിനെ ആദ്യം വിവരമറിയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. ഇതിനിടെ ഷിബിൻ, ഇജാസിനെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചു. നിർബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിൻ ഉപദ്രവിച്ചെന്നും തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ഇജാസ് പൊലീസിന് നൽകിയ മൊഴി. അതേസമയം, ഇജാസിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇഷ്ടിക കൊണ്ട് മർദ്ദിച്ച് മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. ലഹരിമരുന്ന് സംഘങ്ങളുടെ തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മുഖം വികൃതമായ നിലയിലായത് കൊണ്ട് യുവാവിനെ തിരിച്ചറിയാൻ ഏറെ വൈകിയിരുന്നു. ശാസ്ത്രീയ പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]