
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താനുള്ള സൗദി അറേബ്യയുടെ പദ്ധതി പ്രവാസി വ്യവസായികള്‍ക്കും ആഹ്ലാദം പകരുന്നു. പുതുതായി സ്ഥാപിക്കുന്ന അല്‍ അലത്ത് എന്ന കമ്പനിയിലൂടെ സൗദിയുടെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആണ് ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണത്തിന്റെ ആഗോളകേന്ദ്രമാക്കി സൗദിയെ മാറ്റാന്‍ ഒരുങ്ങുന്നത്.
ദുബായ് കേന്ദ്രമാക്കിയാണ് ഇപ്പോള്‍ പ്രവാസി മലയാളി വ്യവസായികളധികവും ഇലക്ട്രോണിക്സ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇലക്ട്രോണിക്സ് ഉല്പനങ്ങളും സ്മാര്‍ട്ട് ഉല്‍പന്നങ്ങളുമടക്കം നിര്‍മിച്ച് വിതരണം ചെയ്യുന്ന നിരവധി കമ്പനികളാണ് ദുബായ് കേന്ദ്രമായി മലയാളികള്‍ നടത്തുന്നത്. ചൈനീസ് നിര്‍മിത ഉല്പന്നങ്ങളാണ് ഇത്തരം കമ്പനികളിലൂടെ പ്രധാനമായും ഉപഭോക്താക്കളിലേക്കെത്തുന്നത്.
ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ രാജ്യാന്തര കമ്പനികളുടെ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചുകൊണ്ടാണ് അലത്ത് കമ്പനി പ്രവര്‍ത്തിക്കുക. രാജ്യാന്തര കമ്പനികളുടെ നിര്‍മാണ യൂനിറ്റുകള്‍ സൗദിയിലെത്തും. സ്വകാര്യ മേഖലക്ക് പങ്കാളിത്തം നല്‍കുമെന്നും സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രവാസികളായ ഇലക്ട്രോണിക് നിര്‍മാതാക്കള്‍ക്ക് ആശ പകരുന്നതാണ്.
റോബോട്ടിക് സംവിധാനങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, നൂതന കംപ്യൂട്ടറുകള്‍, ഡിജിറ്റല്‍ വിനോദ ഉല്പന്നങ്ങള്, നിര്‍മ്മാണം, കെട്ടിടം, ഖനനം എന്നിവയില്‍ ഉപയോഗിക്കുന്ന നൂതന ഹെവി ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും പുതിയ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. സ്മാര്‍ട്ട് ഹോം വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് ഹെല്‍ത്ത്, സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍, സ്മാര്‍ട്ട് കെട്ടിടങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ തലമുറ എന്നിങ്ങനെ ഏഴ് ബിസിനസ് യൂണിറ്റുകള്‍ക്കുള്ളില്‍ പ്രാദേശിക, ആഗോള വിപണികളെ ലക്ഷ്യമിട്ടുള്ള ഉപകരണങ്ങളാണ് സൗദിയില്‍ ഉല്പാദിപ്പിക്കപ്പെടുക. ഇത്തരം ബിസിനസ് യൂണിറ്റുകള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അവസരം പ്രവാസി വ്യവസായികള്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.
നിക്ഷേപരംഗത്തെ വിദേശപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍വെസ്റ്റര്‍ വിസ അടക്കമുള്ള സൗകര്യങ്ങള്‍ ഇതിന് മുമ്പേ സൗദി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്കും ഇത്തരം വ്യവസായ സംരംഭങ്ങളുടെ ഭാഗമാകാന്‍ കഴിയും.
2030 ആകുമ്പോഴേക്കും 39000 പുതിയ തൊഴിവസരങ്ങള്‍ പുതിയ കമ്പനിയിലൂടെ ലഭ്യമാകുമെന്നാണ് പ്രഖ്യാപനം. റോബോട്ടിക് സംവിധാനങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍, നൂതന കമ്പ്യൂട്ടറുകള്‍, ഡിജിറ്റല്‍ വിനോദ ഉല്പന്നങ്ങള്, നിര്‍മ്മാണം, കെട്ടിടം, ഖനനം എന്നിവയില്‍ ഉപയോഗിക്കുന്ന നൂതന ഹെവി ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും പുതിയ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മെയ്ഡ് ഇന്‍ സൗദി ബ്രാന്‍ഡുകള്‍ ഇതോടെ ഇലക്ട്രോണിക്സ് രംഗത്ത് വ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.