വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല, കെ എല്‍ രാഹുലിന് പകരം രജത് പടിദാറും രവീന്ദ്ര ജഡേജക്ക് പകരും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. രജത് പടിദാറിന്റെ അരങ്ങേറ്റ ടെസ്റ്റാണിത്.
വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിരാട് കോലി വിട്ടു നില്‍ക്കുകയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്താവുകയും ചെയ്തോടെ പരിചയസമ്പനന്നരല്ലാത്ത താരങ്ങളുമായാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് വിശാഖപട്ടണത്തിറങ്ങിയത്. അതിലെ ഏറ്റവും കൗതുകകരമായ വസ്തുത, ഇന്ത്യ സമീപകാലത്തൊന്നും ഇത്രയും പരിചയസമ്പന്നരല്ലാത്ത താരങ്ങളുമായി ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങിയിട്ടില്ല എന്നതാണ്.
ജഡേജ, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ എന്നിവരില്‍ ഒരാള്‍ പോലും പ്ലേയിംഗ് ഇലവനില്‍ ഇല്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത് 12 വര്‍ഷത്തിനുശേഷം ആദ്യമായാണ്. കൃത്യമായി പറഞ്ഞാല്‍ 4464 ദിവസങ്ങള്‍ക്ക് ശേഷം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നെടുന്തൂണുകളായിരുന്ന രഹാനെയും പൂജാരയും ഇപ്പോള്‍ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താണ്. ജഡേജ പരിക്കുമൂലം ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പുറത്തായി കഴിഞ്ഞു. രാഹുല്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരാട് കോലിയാകട്ടെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.
തിരിച്ചെത്തിയില്ലെങ്കില്‍ ഫോമിലല്ലാത്ത ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അടങ്ങുന്ന മധ്യനിരയുമായി ഇന്ത്യക്ക് ഇംഗ്ലണ്ടിനെ നേരിടേണ്ടിവരും.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]