

കരുതലിന്റെ കരങ്ങളുമായി കോട്ടയം സിഎംഎസ് എച്ച്എസ്എസ് SPC യൂണിറ്റ്ൻ്റെ ജീവനപദ്ധതി.
ഒരു ഓമന മൃഗത്തെ വളർത്തുന്നതിലൂടെ കുട്ടികളിലെ സഹജീവി സ്നേഹം വളർത്തിയെടുക്കുക എന്ന ഒരു മുഖ്യ സന്ദേശമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം . തിരഞ്ഞെടുത്ത അഞ്ച് കുടുംബങ്ങളിലേക്ക് ആടിനെ നൽകുകയും, അതിനു കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഒരു കുഞ്ഞിനെ സ്കൂളിൽ ഏൽപ്പിക്കുകയും മറ്റൊരു കുടുംബത്തിന് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണിത്. 2023 ലാണ് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ മുൻപ് ഈ പദ്ധതിയുടെ ഭാഗമായി ആട്ടിൻ കുഞ്ഞുങ്ങളെ കൊടുത്ത കുടുംബങ്ങൾ അവയെ വളർത്തി വലുതാക്കി അതിൽ നിന്നുള്ള കുഞ്ഞുങ്ങളെ സ്കൂളിൽ ഏൽപ്പിക്കുകയും അവയെ അർഹരായ കുട്ടികൾക്ക് വിതരണം ചെയ്യുന്ന പരിപാടി ശ്രീ ജയകുമാർ ഡി, SI of Police, (എ ഡി എൻ ഒ.എസ് പി സി പ്രോജക്ട് കോട്ടയം) ഉദ്ഘാടന കർമ്മം നിർവഹിച്ചു .സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജോർജ് വർഗീസ് സാർ അധ്യക്ഷനായ ചടങ്ങിൽ ഇങ്ങനെ ഒരു ആശയത്തെ മുന്നോട്ടുവച്ച സ്ക്കൂളിലെ പൂർവ്വ അധ്യാപകൻ ശ്രീ.പി ആർ ജോൺ സർ മുഖ്യ സന്ദേശം നൽകി.
സ്കൂൾ PTA പ്രസിഡൻറ് ശ്രീ സക്കീർ ചങ്ങമ്പള്ളി അവർകൾ ചടങ്ങിൽ ആശംസകൾ അറിയിച്ചു .SPC യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ശ്രീമതി .രമ്യ എസ് നായർ ,ശ്രീ.വിപിൻ മാത്യു ഏബ്രഹാം എന്നിവർ സംസാരിച്ചു .സഹ അധ്യാപകർ ,Spc Cadets സ്ക്കൂളിലെ മറ്റു വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |