
കോട്ടയം -പി സി ജോര്‍ജിന്റെ ബി ജെ പിയിലേക്കുള്ള കടന്നുവരവ് കേരളമാകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമായതായി ബി ജെ പി സംസ്ഥാന വക്താവ് എന്‍ കെ നാരായണ നമ്പൂതിരി. അങ്ങേയറ്റം പ്രതീക്ഷ നിര്ഭരമാണ് ജോര്‍ജിന്റെ പ്രവേശം. കൂടുതല്‍ പേര്‍ക്ക് പ്രചോദനം നല്‍കും. ജില്ലയിലെ രാജ്യസഭാ പദ്ധതികളുടെ പേരില്‍ മേനി നടിക്കുകയാണ് കോട്ടയത്തെ രണ്ട് എം.പിമാരും. പാസ്പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കിയതിലും പുനരാരംഭിച്ചതിലും ഇരുവര്‍ക്കും പങ്കില്ല. പക്ഷേ എല്ലായിടത്തും ഇത് സ്വന്തം നേട്ടമായി ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. കുറവിലങ്ങാട് സയന്‍സ് സിറ്റിക്ക് കേന്ദ്ര സഹായം മുഴുവന്‍ ലഭ്യമാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് കഴിഞ്ഞ 10 വര്‍ഷമായി പദ്ധതി വൈകിപ്പിക്കുന്നത്. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ യാത്ര 9 ന് ജില്ലയില്‍ പര്യടനം നടത്തും. ഇതിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു ബി ജെ പി ജില്ലാ പ്രസിഡന്റ് ജി ലിജിന്‍ ലാലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.