പാലക്കാട്: പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചെന്ന് പരാതി.
നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രിയായിരുന്നു സംഭവം.
മഹേഷ് ശബരിമല ദർശനം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ഓട്ടോറിക്ഷ കത്തിയ നിലയിൽ കാണുന്നത്. ഓട്ടോറിക്ഷയ്ക്ക് സമീപത്ത് നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി.
സംഭവത്തിൽ കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

