ചെെനയിൽ കണ്ടെത്തിയ വെെറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ
ചെെനയിൽ കണ്ടെത്തിയ വെെറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ
ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. എച്ച്എംപിവി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. ഹാൻഡ് സാനിറ്റൈസർ ഇടയ്ക്കിടെ ഉപയോഗിക്കുക.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുക.
പനി, ജലദോഷം, തുമ്മൽ എന്നിവയുള്ളവരിൽ നിന്ന് അകലം പാലിക്കുക.
പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. മാസ്ക് ഉപയോഗിച്ച ശേഷം മാത്രം സംസാരിക്കുക.
അണുക്കൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക.
പനി, വിട്ടുമാറാത്ത ചുമ, തുമ്മൽ, ജലദോഷം എന്നിവയുള്ളവർ ഒരിക്കലും ഭക്ഷണം മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]