

ശാരീരിക അവശതയെ തുടര്‍ന്ന് പുല്ലുമേട്ടില്‍ വനത്തിനുള്ളില്‍ അകപ്പെട്ട് തീര്‍ത്ഥാടകര്‍; രക്ഷകരായി സന്നദ്ധ പ്രവര്‍ത്തകര്‍.
ശബരിമല :ആന്ധ്രാ തിരുപ്പതി സ്വദേശി ശ്രീനിവാസലു (70), ചെല്ലനായര്‍ പേട്ട സ്വദേശി ആദിലക്ഷ്മി (63) ശിവഗംഗൈ പലതൂര്‍ സ്വദേശി സുബ്രഹ്മണ്യൻ (50) എന്നിവരെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സന്നിധാനത്ത് എത്തിച്ചത്.
ശ്രീനിവാസലു , ആദ്യലക്ഷ്മി എന്നിവരെ സന്നിധാനം ഗവണ്‍മെൻറ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അവശതയെ തുടര്‍ന്ന് വനത്തിനുള്ളില്‍ അകപ്പെട്ട ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് സന്നിധാനം എസ്.ഐ റ്റി.സുമേഷിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘത്തിൻറെ സഹായത്തോടെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |