
ലണ്ടന്‍-പ്രതീതി യാഥാര്‍ഥ്യ (വെര്‍ച്വല്‍ റിയാലിറ്റി) ഗെയിമില്‍ കൗമാരക്കാരിയുടെ അവതാറിനെ കൂട്ടബലാത്സംഗം ചെയ്തതിനെ കുറിച്ച് ബ്രിട്ടീഷ് പോലീസ് അന്വേഷിക്കുന്നു. മെറ്റാവേഴ്സില്‍ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. ശാരീരികമായി ഉപദ്രവമൊന്നും ഏറ്റില്ലെങ്കിലും യഥാര്‍ഥ ലോകത്ത് ബലാത്സംഗത്തിനിരയായതു പോലെ തനിക്ക് അനുഭവപ്പെട്ടുവെന്ന് കൗമാരക്കാരി പറയുന്നു.
വെര്‍ച്വല്‍ ഉപദ്രവം നടക്കുമ്പോള്‍ തന്റെ ഡിജിറ്റല്‍ രൂപം ഓണ്ലാന് റൂമിലായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ത്രിമാന ലോകത്ത് ഡിജിറ്റൽ അവതാരങ്ങളായി മനുഷ്യർക്ക് ഇടപഴകാൻ കഴിയുമെന്നതാണ് മെറ്റാവേഴ്സിന്റെ പ്രത്യേകത.