
മുംബൈ: ഓസ്ട്രേലിയന്‍ വനിതകളെ ടെസ്റ്റില്‍ തോല്പിച്ച് ചരിത്ര ജയം കുറിച്ചത് ആവര്‍ത്തിക്കാന്‍ ഏകദിനങ്ങളില്‍ ഇന്ത്യന്‍ വനിതകള്‍ക്കായില്ല. ഏകദിന പരമ്പരിലെ മൂന്നാം മത്സരത്തില്‍ 190 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി(0-3) വഴങ്ങി. അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകള്‍ ഓപ്പണര്‍ ലിച്ച്ഫീല്‍ഡിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ അലീസ ഹീലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സടിച്ചപ്പോള്‍ ഇന്ത്യന്‍ പോരാട്ടം 32.4 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. 29 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ഓപ്പണര്‍മാരായ അലീസ ഹീലിയും ലിച്ച്ഫീല്‍ഡും ചേര്‍ന്ന് 189 റണ്‍സിന്റെ കൂട്ടുകെട്ടിലൂടെ തകര്‍പ്പന്‍ തുടക്കം നല്കി. ഹീലിയെ(82) പുറത്താക്കി പൂജ വസ്ട്രാക്കറാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ എല്ലിസ് പെറി(16), ബെത്ത് മൂണി(3), താഹിത മക്ഗ്രാത്ത്(0) എന്നിവരും വീണതോടെ 216-4ലേക്ക് ഓസീസ് വീണെങ്കിലും ആഷ് ഗാര്‍ഡനറും(30), ലിച്ച് ഫീല്‍ഡും ചേര്‍ന്ന് ഓസീസിനെ 250 കടത്തി. 125 പന്തില്‍ 119 റണ്‍സെടുത്ത ലിച്ച്ഫീല്‍ഡിനെ ദീപ്തി ശര്‍മയാണ് പുറത്താക്കിയത്. വാലറ്റത്ത് അന്നാബെല്‍ സതര്‍ലാന്‍ഡും(23), അലാന കിങും(14 പന്തില്‍ 26) തകര്‍ത്തടിച്ചതോടെ ഓസീസ് കൂറ്റന്‍ സ്കോറിലെത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് അഞ്ചാം ഓവറില്‍ തന്നെ ഓപ്പണര്‍ യാസ്തിക ഭാട്ടിയയെ(6) നഷ്ടമായി. സ്മൃതി മന്ദാനയും(29), റിച്ച ഘോഷും(19) ചേര്‍ന്ന് ഇന്ത്യയെ കരകയറ്റാന്‍ നോക്കിയെങ്കിലും ഇരവരും മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(3) നിരാശപ്പെടുത്തി.
മധ്യനിരയില്‍ ജെമീമ റോഡ്രിഗസും(25), ദീപ്തി ശര്‍മയും(25) മാത്രമാണ് പിന്നീട് പൊരുതിയത്. ഓസീസിനായി ജോര്‍ജിയ വാറെഹാം മൂന്നും മെഗാന് ഷട്ട്, അലാന കിങ്, അന്നാബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Last Updated Jan 2, 2024, 8:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]