
ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. സോഷ്യൽ ലോകത്ത് എല്ലാം വെറൈറ്റികളാണ് എന്ന് പറയുന്നത് നൂറ് ശതമാനം വാസ്തവമാണ്. പലരും സ്റ്റാറാകുന്നതും ഇത്തരം വ്യത്യസ്തകൾ കൊണ്ടുതന്നെയാണ്. ഇതിന് ഉദാഹരണങ്ങൾ നിരവധിയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരിക്കലെങ്കിലും കണാതെ പോകാത്ത ആളാണ് തരുണ് നായക്.
ടിക് ടോക്കിലൂടെയാണ് തരുൺ നായക് ശ്രദ്ധനേടുന്നത്. അതിന് കാരണം വ്യത്യസ്തമായ വേഷ വിധാനത്തിൽ എത്തുന്നു എന്നത് തന്നെയാണ്. വസ്ത്രങ്ങൾക്ക് പകരം വീട്ടിലെ പല വസ്തുക്കളും ധരിച്ചെത്തുന്ന തരുണിന്റെ വീഡിയോകൾ മില്യണിലധികം ആളുകളാണ് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. പലപ്പോഴും ട്രോളുകളാണ് നേരിടേണ്ടി വന്നിട്ടുള്ളതെങ്കിലും അവയൊന്നും തന്നെ തരുൺ നായകിന്റെ ബാധിക്കാറില്ല എന്നത് വീഡിയോകളിൽ നിന്നും വ്യത്യസ്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുവർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ 2023ലെ തന്റെ ഫാഷനുകൾ കോർത്തിണക്കിയുള്ള ചെറു വീഡിയോ പങ്കുവച്ചിരിക്കുകയാണ് തരുൺ നായക്. ഇതിൽ വസ്ത്രത്തിന് പകരം മീൻ, കരിക്ക്, മുളക്, പാത്രങ്ങൾ, പൂക്കൾ, പഞ്ഞി തുടങ്ങിയവരാണ് തരുൺ ഉപയോഗിച്ചിരിക്കുന്നത്. ഈ വീഡിയോകളെല്ലാം തന്നെ മില്യൺ വ്യൂസ് ലഭിച്ചവയും ആണ്.
തെലുങ്കാന സ്വദേശിയാണ് തരുൺ നായക്. അമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും അടങ്ങുന്നതാണ് തരുണിന്റെ കുടുംബം. ഒൻപത് വർഷങ്ങൾക്ക് മുൻപ് പിതാവ് മരിച്ചിരുന്നു. ടിക് ടോക്കിലൂടെ വൈറലായ തരുൺ നായക് ഡിഗ്രി വിദ്യാർത്ഥി കൂടിയാണ്.