

ന്യൂയറിന് വിതരണം ചെയ്യാൻ കടത്തിക്കൊണ്ടുവന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ ; പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് അറസ്റ്റ്
സ്വന്തം ലേഖകൻ
കോട്ടയം:ഒഡീഷയിൽ നിന്നും ന്യൂയറിന് വിതരണം ചെയ്യാൻ കടത്തിക്കൊണ്ടുവന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് റേഞ്ച് ടീം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ1.100kg കഞ്ചാവുമായി ഒഡീഷ സ്വദേശി മുത്തോലിയിൽ നിന്നും അറസ്റ്റിലായി.
ഒറീസ സ്വദേശി ബിചിത്ര ഭോയി എന്നയാളെ യാണ് 1.1KG കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ സജി വി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
റെയ്ഡിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ അനീഷ് കുമാർ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ പവിത്രൻ, ജെയിംസ് സിബി വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി എന്നിവർ പങ്കെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]